India

വിമാനങ്ങൾക്ക് നേരെ ഉള്ള വ്യാജ ബോംബ് ഭീഷണി; സോഷ്യൽ മീഡിയ പ്ലാറ്റഫോം എക്സ്ന് നേരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാർ

ദില്ലി: ആഭ്യന്തര വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണികൾ തുടർക്കഥയായ സാഹചര്യത്തിൽ, കേന്ദ്ര സർക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനെ രൂക്ഷമായി വിമർശിച്ചു. ബോംബ് ഭീഷണികളുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഭൂരിഭാഗവും എക്‌സ് അക്കൗണ്ടുകളിലൂടെയാണെത്തിയതെന്നും, ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിൽ എക്‌സ് പരാജയപ്പെട്ടുവെന്നും കേന്ദ്രം കുറ്റപ്പെടുത്തി.

ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയം എക്‌സ്, മെറ്റ പ്ലാറ്റ്‌ഫോമുകളുമായി നടത്തിയ വിർച്വൽ മീറ്റിംഗിൽ ആയിരുന്നു കേന്ദ്രം വിമർശനം ഉന്നയിച്ചത്. അന്വേഷണ ഏജൻസികൾ 11 എക്‌സ് അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും, ബന്ധപ്പെട്ടവരെ കണ്ടെത്താൻ ഇനിയും പരിശ്രമിക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കി.

ഒരു ദിവസത്തിനുള്ളിൽ തന്നെ 13 വ്യാജ ബോംബ് ഭീഷണികൾ ലഭിച്ച സാഹചര്യത്തിൽ, നിയമപരമായ കർശന നടപടി സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഭീഷണി പ്രസ്താവിക്കുന്നവർക്കെതിരെ ജീവപര്യന്തം തടവ് ശിക്ഷ ഏർപ്പെടുത്താൻ നിയമ ഭേദഗതികൾ കൊണ്ടുവരാനും, കുറ്റവാളികളെ ‘നോ ഫ്‌ളൈ’ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും സർക്കാർ വ്യക്തമാക്കി.

B4 Admin

Recent Posts

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

56 minutes ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

15 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

16 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

16 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

16 hours ago

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇനി അത്യാധുനിക കരുത്ത്. 4,106 കോടിയുടെ വന്‍കിട പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. സാറ്റലൈറ്റും വരുണാസ്ത്ര ടോര്‍പ്പിഡോയും സ്വന്തമാക്കും

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…

16 hours ago