Kerala

വ്യാജ സർട്ടിഫിക്കറ്റ്; കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന് രണ്ടാഴ്ചത്തേക്ക് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ഒരാഴ്ചയ്ക്കുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാനും നിർദേശം

കൊച്ചി : വ്യാജ ബിരുദസർട്ടിഫിക്കറ്റ് തയാറാക്കിയെന്ന ആരോപണം നേരിടുന്ന കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അൻസിൽ ജലീലിനോട് കോടതി നിർദേശിച്ചു. അൻസിലിനെ അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ട് വ്യവസ്ഥയിൽ ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട് .

അന്‍സില്‍ ബി. കോം ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചുവെന്നാണ് പോലീസ് എഫ്ഐആറില്‍ പറയുന്നത്. കേരള സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പരാതിയിന്മേൽ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് അൻസിലിനെതിരെ കേസെടുത്തത്. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചനാക്കുറ്റമടക്കം ഐപിസി 465, 466, 468, 471, 420 എന്നീ അഞ്ചു വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

സര്‍വകലാശാലയെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ ജൂണ്‍ 14-ന് മുമ്പുള്ള ഏതോ ഒരു ദിവസം വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുവെന്നാണ് എഫ്.ഐ.ആറിലുള്ളത്. ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. വ്യാജമായി നിര്‍മിച്ച സര്‍ട്ടിഫിക്കറ്റ് അസലാണെന്ന വ്യാജേന ഉപയോഗിക്കണമെന്ന് ഉദ്ദേശിച്ചു, വൈസ് ചാന്‍സലറുടെ വ്യാജ ഒപ്പിട്ടു തുടങ്ങിയ കാര്യങ്ങളും എഫ്ഐആറില്‍ പരാമർശിക്കുന്നു.

Anandhu Ajitha

Recent Posts

പരോളിൽ ഇറങ്ങി കല്യാണം കഴിക്കുന്ന സഖാക്കൾ ഉള്ള നാട്ടിൽ ഇതൊക്കെ എന്ത്! | arya rajendran

പരോളിൽ ഇറങ്ങി കല്യാണം കഴിക്കുന്ന സഖാക്കൾ ഉള്ള നാട്ടിൽ ഇതൊക്കെ എന്ത്! | arya rajendran

18 mins ago

ഹെലികോപ്റ്റര്‍ ദുരന്തം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി

ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി. ടെഹ്‌റാന് 600 കിലോമീറ്റര്‍ അകലെ ജുല്‍ഫൈ വനമേഖലയിലാണ്…

47 mins ago

ഇനി അതിവേഗം ബഹുദൂരം ! മൂന്ന് മിനിറ്റിൽ 160 കിലോമീറ്റർ വേഗത ; അമ്പരപ്പിക്കുന്ന സൗകര്യങ്ങളുമായി പുതിയ വന്ദേഭാരത്

മുംബൈ : അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ മോഡൽ വന്ദേഭാരത് എക്സ്പ്രസ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. മുംബൈ -അഹമ്മദാബാദ് റൂട്ടിലേക്കുള്ള…

1 hour ago

ഫാറൂഖ് അബ്ദുള്ളയുടെ റാലിയിൽ കൂട്ട തല്ല് ! കത്തിക്കുത്തിൽ 3 പേർക്ക് ഗുരുതര പരിക്ക് ; കേസെടുത്ത് പോലീസ്

ശ്രീനഗർ: നാഷണൽ കോൺഫെറൻസിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിക്കുത്ത് നടന്നതായി റിപ്പോർട്ട്. കത്തിക്കുത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ റാലിക്കിടെയായിരുന്നു…

2 hours ago

‘ഇബ്രാഹിം റെയ്‌സിയുടെ മരണം ഞെട്ടിച്ചു’! ഇറാൻ പ്രസിഡന്റിന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി നരേന്ദ്രമോദി

ദില്ലി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി ദുഃഖം…

3 hours ago

അപ്രതീക്ഷിതം, ഞെട്ടൽ വിട്ടുമാറാതെ ഇറാൻ ! ജനകീയ സമരങ്ങളെ അടിച്ചമർത്തിയ ഏകാധിപതിയെന്ന് പാശ്ചാത്യ ലോകം വിലയിരുത്തുമ്പോഴും ഇന്ത്യയുമായി ഊഷ്മള ബന്ധം! ഇബ്രാഹിം റെയ്‌സി ഇറാന്റെ കനത്ത നഷ്ടമായി മാറുമ്പോൾ

ടെഹ്‌റാൻ: പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിങ്ങുകയാണ് ഇറാൻ. ആഭ്യന്തര പ്രക്ഷോഭങ്ങളും ബാഹ്യ സംഘർഷങ്ങളും ഇറാനെ ഗ്രസിച്ച് നിൽക്കുന്ന…

4 hours ago