cricket

ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവ്! ട്വിറ്ററിൽ ട്രെൻഡിങ്ങായി മലയാളി താരം സഞ്ജു സാംസൺ

മുംബൈ : ഇന്ത്യൻ ടീമിലേക്കുള്ള മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന്റെ മടങ്ങിവരവ് സമൂഹ മാദ്ധ്യമങ്ങളിൽ ആഘോഷമാക്കി ആരാധകർ. ടീം പ്രഖ്യാപനം വന്ന് ഞൊടിയിടയിൽ സഞ്ജു സാംസൺ ട്വിറ്ററിൽ ട്രെൻഡിങ്ങായി. വെസ്റ്റിൻ‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള 17 അംഗ ടീമിലാണ് സഞ്ജു സ്ഥാനം പിടിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പറായി മറ്റൊരു യുവതാരം ഇഷാൻ കിഷനും ടീമിലുണ്ടെങ്കിലും. വിക്കറ്റ് കാക്കാൻ സഞ്ജു തന്നെയാകും ഇറങ്ങുക എന്ന പ്രതീക്ഷയിലാണ് ആരാധകർ തന്നെ സഞ്ജുവിന് കളിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഏകദിന ടീമിൽ വിക്കറ്റ് കീപ്പറായി യുവതാരം ഇഷാൻ കിഷനുമുണ്ട്.

ഏഷ്യാ കപ്പ് ക്രിക്കറ്റും ഏകദിന ലോകകപ്പും പടിവാതിൽക്കൽ എത്തി നിൽക്കെ വെസ്റ്റിന്‍ഡീസിനെതിരെ മികച്ച പ്രകടനം കാഴ്ച വച്ചാൽ താരത്തിന് ഏഷ്യ കപ്പ് – ഏകദിന ലോകകപ്പ് ടീമിലെത്താൻ സാധിക്കും. അതേസമയം അഞ്ച് ട്വന്റി20 മത്സരങ്ങൾ‌ക്കുള്ള ഇന്ത്യൻ ടീമിനെ നിലവിൽ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. ട്വന്റി20 ടീമിലും സഞ്ജുവിന് ബിസിസിഐ അവസരം നൽകുമെന്നാണു കരുതുന്നത്. ‘ജസ്റ്റിസ് ഫോർ സഞ്ജു സാംസൺ’ ട്വിറ്ററിൽ ട്രെൻഡിങ് ആക്കാതിരുന്ന ബിസിസിഐയ്ക്ക് നന്ദി എന്നാണ് ഒരു ആരാധകൻ ട്വിറ്ററിൽ കുറിച്ചത്.

ഏകദിനത്തിൽ ഇന്ത്യയ്ക്കായി 11 മത്സരങ്ങളിൽ നിന്നായി രണ്ട് അർധ സെഞ്ചറികളടക്കം 330 റൺസ് സഞ്ജു തന്റെ പേരിൽ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ന്യൂസീലൻഡിനെതിരായ പരമ്പരയിലാണ് സഞ്ജു അവസാനമായി ഏകദിന ക്രിക്കറ്റിൽ രാജ്യത്തിനായി കളിക്കാനിറങ്ങിയത്.

B4 Admin

Recent Posts

വ്യോമസേനയെ നയിക്കാന്‍ പുതിയ കരുത്ത്. എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ എയര്‍ ചീഫ് മാര്‍ഷ്യല്‍ ആയി നിയമിക്കപ്പെട്ടു

എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…

14 minutes ago

അയ്യപ്പഭക്തർക്ക് ആശ്വാസമായി പുതിയ തീരുമാനം: ശബരിമല സന്നിധാനത്ത് ഇനി 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം, സുതാര്യത ഉറപ്പാക്കി ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…

1 hour ago

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് ആര്‍. ശ്രീലേഖയുടെ രാജി. യു.ഡി.എഫ് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. എല്‍.ഡി.എഫ് – യു.ഡി.എഫ് സഖ്യത്തെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…

6 hours ago

രക്ഷപ്പെടാന്‍ ശ്രമിക്കവേ ശുചിമുറിയുടെ വാതില്‍ തല്ലിപ്പൊളിച്ച് പുറത്തേക്ക് വലിച്ചിഴച്ചു. സ്ത്രീ ഉള്‍പ്പെടെയുള്ള പ്രതികള്‍ ചേര്‍ന്ന് വസ്ത്രങ്ങള്‍ വലിച്ചുകീറി ഉപദ്രവിച്ചു. കളമശ്ശേരി സ്പായില്‍ യുവതി നേരിട്ടത് അതിക്രൂരപീഡനമെന്ന് ഭര്‍ത്താവ്

കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…

7 hours ago

ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. അതൃപ്തി മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു

തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുക്കുന്നു. സെക്രട്ടറിയുമായുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി…

9 hours ago

കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ

ഡല്‍ഹി : കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകള്‍ക്ക് നേരെയുള്ള…

9 hours ago