ഛോട്ടാ രാജൻ
ചെന്നൈ: വ്യാജ രേഖകൾ ചമച്ച് വ്യാജ മേൽവിലാസത്തിൽ ഇന്ത്യൻ പാസ്‌പോർട്ട് സംഘടിപ്പിച്ച കേസിൽ അധോലോക നേതാവ് ഛോട്ടാ രാജന് ഏഴ് വർഷം തടവും 55,000 രൂപ പിഴയും ശിക്ഷ വിധിച്ച് ചെന്നൈയിലെ പ്രത്യേക സിബിഐ കോടതി. ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, വ്യാജ രേഖകൾ അറിഞ്ഞുകൊണ്ട് സമർപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. ദാവൂദ് ഇബ്രാഹിമിന്റെ മുൻ അനുയായിയും പിന്നീട് പ്രധാന എതിരാളിയുമായി മാറിയ ഛോട്ടാ രാജൻ നിലവിൽ മറ്റൊരു കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് ന്യൂഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുകയാണ്.
2002 മാർച്ച് 19-നാണ് സിബിഐ ഈ കേസ് രജിസ്റ്റർ ചെയ്യുന്നത്. ചെന്നൈയിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ നിന്ന് “വിജയ കടം” എന്ന വ്യാജ പേരിൽ ചമഞ്ഞാണ് രാജൻ പാസ്‌പോർട്ട് നേടിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനായി വ്യാജ സ്‌കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവയാണ് തനിക്കനുകൂലമായ തെളിവുകളായി സമർപ്പിച്ചത്. മുംബൈ സ്വദേശിയായ രാജേന്ദ്ര അഥവാ നാനാ എന്ന ഛോട്ടാ രാജൻ, സ്വന്തം വ്യക്തിത്വം മറച്ചുവെച്ച് ഈ പാസ്‌പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് യാത്ര ചെയ്യുകയും രേഖകൾ യഥാർത്ഥമെന്ന രീതിയിൽ ഉപയോഗിക്കുകയും ചെയ്യുകയായിരുന്നു. ദീർഘകാലത്തെ അന്വേഷണത്തിന് ശേഷം 2004 ജനുവരി 22-നാണ് സിബിഐ കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…