CRIME

വ്യാജരേഖയുണ്ടാക്കി ഒളിവില്‍ കഴിഞ്ഞ കള്ളനോട്ട് കേസിലെ പ്രതികൾ അറസ്​റ്റില്‍

പാ​ലോ​ട്: വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ ക​ള്ള​നോ​ട്ട് കേ​സി​ലെ പ്ര​തി​യും യു​വ​തി​യും അ​റ​സ്​​റ്റി​ല്‍. തെ​ന്നൂ​രി​ല്‍ ര​ണ്ട് വ​ര്‍​ഷ​മാ​യി വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന കോ​ഴി​ക്കോ​ട് വ​ട​ക​ര വൈ​ക്കി​ല​ശേ​രി പു​ത്ത​ന്‍​പു​ര​യി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഹം​ജാ​ദ് (26), ക​ണ്ണൂ​ര്‍ ത​യ്യി​ല്‍ സ​ജി​നാ മ​ന്‍​സി​ലി​ല്‍ സ​ജി​ന (30) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഹം​ജ​ദി​ന്റെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ള്‍ വീ​ട്ടു​ട​മ​സ്ഥ​ന് ന​ല്‍​കാ​തെ ഒ​പ്പ​മു​ള്ള യു​വ​തി​യു​ടെ​യും അ​മ്മ​യു​ടെ​യും തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ ന​ല്‍​കി​യാ​ണ് വാ​ട​ക​ച്ചീ​ട്ട് എ​ഴു​തി​യി​രു​ന്ന​ത്. ആ​ധാ​ര്‍ കാ​ര്‍​ഡി​ലെ വി​വ​ര​ങ്ങ​ളി​ല്‍ തി​രു​ത്ത​ല്‍ വ​രു​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​റ​സ്​​റ്റി​ലാ​യ ഇ​രു​വ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്തു. പ​ല സ്ഥ​ല​ങ്ങ​ളി​ലും വ്യാ​ജ​രേ​ഖ ച​മ​ച്ചാ​ണ് താ​മ​സി​ച്ച​ത്.

2018ല്‍ ​ക​ള്ള​നോ​ട്ട് കേ​സി​ല്‍ പ്ര​തി​യാ​യി ജ​യി​ല്‍​ശി​ക്ഷ അ​നു​ഭ​വി​ച്ച ഹം​ജാ​ദ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം ബീ​മാ​പ​ള്ളി​യി​ലും പി​ന്നീ​ട് തെ​ന്നൂ​രും താ​മ​സ​മാ​ക്കി. മൊ​ബൈ​ല്‍ ഫോ​ണ്‍ റി​പ്പ​യ​റി​ങ്ങി​ല്‍ വി​ദ​ഗ്​​ധ​നാ​യ ഇ​യാ​ള്‍ മൊ​ബൈ​ല്‍​ക​ട ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ ദു​രൂ​ഹ​പ​ശ്ചാ​ത്ത​ല​ത്തെ​പ്പ​റ്റി വി​വ​രം ല​ഭി​ച്ച പാ​ലോ​ട് പൊ​ലീ​സ് ര​ഹ​സ്യ​മാ​യി നി​രീ​ക്ഷി​ച്ചു. ക​ട​യി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ പി​ടി​ച്ചെ​ടു​ത്ത ലാ​പ്ടോ​പ്, മൊ​ബൈ​ല്‍, പ്രി​ന്‍​റ​ര്‍ എ​ന്നി​വ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു.

നെ​ടു​മ​ങ്ങാ​ട് എ.​എ​സ്.​പി രാ​ജ്പ്ര​സാ​ദി​െന്‍റ നി​ര്‍​ദേ​ശ​പ്ര​കാ​രം പാ​ലോ​ട് ഇ​ന്‍​സ്പെ​ക്ട​ര്‍ സി.​കെ. മ​നോ​ജ്, എ​സ്.​ഐ​മാ​രാ​യ നി​സാ​റു​ദീ​ന്‍, ബാ​ബു​കാ​ണി, ജി.​എ​സ്.​ഐ​മാ​രാ​യ റ​ഹിം, ഉ​ദ​യ​ന്‍, വി​നോ​ദ്, അ​നി​ല്‍​കു​മാ​ര്‍, സ​ജീ​വ്, സു​രേ​ഷ്ബാ​ബു, റി​യാ​സ്, ഗീ​ത, സു​ജു​കു​മാ​ര്‍, വി​നീ​ത്, സ​ഹീ​ഹ​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Meera Hari

Recent Posts

തൃത്താലയിൽ എസ്‌ഐയെ വാഹനം ഇടിപ്പിച്ച കേസ്; ഒരാള്‍ കൂടി പിടിയില്‍; ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആര്‍

പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വാഹനം ഓടിച്ചിരുന്ന 19 കാരന്‍…

13 mins ago

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

21 mins ago

യാത്രാപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത…! കിടിലന്‍ സൗകര്യത്തോടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു; ​പരീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ

ദില്ലി: വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളു​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അശ്വ​നി വൈ​ഷ്ണ​വ്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പൂർണമായ…

34 mins ago

ര_ക്ത_രക്ഷസുകൾ യാഥാർഥ്യം !!! ഞെട്ടി വിറച്ച് ലോകം

ര_ക്ത_രക്ഷസുകൾ യാഥാർഥ്യം !!! ഞെട്ടി വിറച്ച് ലോകം

60 mins ago

എന്തുകൊണ്ട് തോറ്റു? ലോക്സഭാ തെരഞ്ഞെടുപ്പ് തോൽ‌വിയിൽ മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്‌ക്കൊരുങ്ങി സിപിഎം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ തോൽവി നേരിട്ടതിന്റെ കാരണം കണ്ടെത്താൻ മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്ക്കൊരുങ്ങി സിപിഎം. പാർട്ടി വോട്ടുകളിലെ…

1 hour ago

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ എലോൺ മസ്ക്കിനു എന്താണ് കാര്യം ?

കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar

9 hours ago