Wednesday, May 15, 2024
spot_img

മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള യു​വ​തി​യെ പീഡിപ്പിച്ച കേസിൽ പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

കോ​ഴി​ക്കോ​ട് : മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള യു​വ​തി​യെ കബളിപ്പിച്ച് ബ​സി​ല്‍ കയറ്റി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്കാ​യി പോ​ലീ​സ് ലു​ക്കൗ​ട്ട്‌​നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി. കു​ന്ന​മം​ഗ​ലം പ​ന്തീ​ര്‍​പാ​ടം, പാ​ണ​രു​ക​ണ്ട​ത്തി​ല്‍ വീ​ട്ടി​ല്‍ ഇ​ന്ത്യേ​ഷ് (38) നെ​തി​രേ​യാ​ണ് കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യ​ത്.

സം​സ്ഥാ​ന​ത്തെ എ​ല്ലാ​പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലേ​ക്കും വി​മാ​ന​താ​വ​ളം, റെ​യി​ല്‍​വേ​സ്‌​റ്റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പ്ര​തി​യു​ടെ ഫോ​ട്ടോ സ​ഹി​ത​മു​ള്ള വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ല്‍ കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ മ​ല​യൊ​ടി​യാ​റു​മ്മ​ല്‍ വീ​ട്ടീ​ല്‍ ഗോ​പീ​ഷ് (38), പ​ത്താം മൈ​ല്‍ മേ​ലേ പൂ​ളോ​റ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഷ​മീ​ര്‍ (32) എ​ന്നി​വ​രെ പി​ടി​കൂ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. രാ​ത്രി വ​ഴ​ക്കി​ട്ട് വീ​ട്ടി​ല്‍​നി​ന്നി​റ​ങ്ങി​യ യു​വ​തി​യെ സ്‌​കൂ​ട്ട​റി​ല്‍ ക​യ​റ്റി മു​ണ്ടി​ക്ക​ല്‍​താ​ഴം റോ​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബ​സി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ യു​വ​തി​യു​ടെ കൈ​യി​ലെ പ​ണം ക​ണ്ട് വീ​ട്ടു​കാ​ര്‍ ചോ​ദി​ച്ച​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം അ​റി​യു​ന്ന​ത്. തുടർന്ന് അവർ വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചു

Related Articles

Latest Articles