കോട്ടയം: ബ്രഹ്മമംഗലത്ത് കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാലായിൽ സുകുമാരന്റെ ഭാര്യ സീന(54) മകൾ സൂര്യ (27) എന്നിവർ മരിച്ചു. സുകുമാരനും ഇളയമകൾ സുവർണ്ണയും അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
ആസിഡ് കുടിച്ചാണ് ആത്മഹത്യ ശ്രമം നടത്തിയത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. ആസിഡ് കുടിച്ച് അവശനിലയിലായ ഇവരെ അയൽവാസികൾ മുട്ടുറിചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ സീന മരിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുമ്പോഴേക്കും മൂത്തമകൾ സൂര്യയും മരിച്ചു.
സുകുമാരൻ ഇപ്പോഴും അബോധാവസ്ഥയിലാണ്. ഇളയമകൾ 23 വയസുള്ള സുവർണയുടെ നിലയും അതീവ ഗുരുതരമാണെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.
സുകുമാരന്റെ ഇളയമകൾ സുവർണയ്ക്ക് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ചികിൽസയിൽ പ്രശ്ന പരിഹാരവും കണ്ടിരുന്നു. ഇതിനിടെ കൊവിഡ് വന്നുപോയ ശേഷം മൂത്ത മകൾ സൂര്യയും ചില മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. ഇതോടെ സൂര്യയുടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മാറ്റി.സുകുമാരന്റെ കുടുംബത്തിന്റെ തന്നെ ആവശ്യ പ്രകാരമാണ് മാറ്റിവച്ചത്. വിവാഹം മുടങ്ങിയതോടെ വിഷമത്തിലായിരുന്നു സുകുമാരനും കുടുംബവുമെന്നും ബന്ധുക്കൾ പറയുന്നുണ്ട് . ഇതിനൊപ്പം സാമ്പത്തിക പ്രശ്നങ്ങളും കുടുംബത്തെ അലട്ടിയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…