മരിച്ച ഷെരീഫ്
വരാപ്പുഴയില്‍ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്‌ത സംഭവത്തിന് പിന്നിൽ കുടുംബപ്രശ്‌നങ്ങളെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്. യൂട്യൂബറും വെബ് സീരിസുകളിലെ നായികയുമായ ദിയ ഗൗഡ എന്ന ഖദീജയുടെ ഭര്‍ത്താവ് ഷെരീഫിന്റെയും മകന്‍ അല്‍ഷിഫാഫിന്റെയും
മൃതദേഹങ്ങളാണ് കഴിഞ്ഞദിവസം വരാപ്പുഴ മണ്ണുംതുരുത്തിലെ വാടകവീട്ടില്‍ നിന്ന് കണ്ടെത്തിയത്.
യൂട്യൂബറും വെബ് സീരിസ് നടിയും സാമൂഹ മാദ്ധ്യമങ്ങളിൽ താരവുമാണ് ദിയ ഗൗഡ എന്ന പേരില്‍ അറിയപ്പെടുന്ന ഖദീജ. മലപ്പുറം വാളാഞ്ചേരി സ്വദേശിയായ ഷെരീഫ് ആറ് വര്‍ഷം മുമ്പാണ് ഖദീജയെ വിവാഹം കഴിച്ചത്. ഖദീജയുടെയും ഷെരീഫിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്. മൂന്നാഴ്ച മുമ്പാണ് ഷെരീഫും നാലു വയസുകാരന്‍ മകനും വരാപ്പുഴ മണ്ണുംതുരത്തിലുളള വാടകവീട്ടില്‍ താമസമാക്കിയത്. എന്നാല്‍, ഖദീജ ആലുവയിലെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്.
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് ഷെരീഫിനെയും മകന്‍ അല്‍ ഷിഫാഫിനെയും വീടിന്റെ രണ്ടാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിനുമുമ്പ് തങ്ങൾ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് ഖദീജയെ ഷെരീഫ് അറിയിച്ചിരുന്നതായി പോലീസിനു വിവരം കിട്ടിയിട്ടുണ്ട്. ഇതു വിശ്വസിപ്പിക്കുന്നതിനായി മരിക്കുന്നതിന് മുമ്പുള്ള ചിത്രങ്ങളും ഖദീജയ്ക്ക് അയച്ചുനല്‍കിയതിന്റെ തെളിവും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഷെരീഫിന്റെയും മകന്റെയും മൃതദേഹം ഏറ്റുവാങ്ങാന്‍ ഖദീജ എത്തിയിരുന്നില്ലെ എന്നാണ് പോലീസ് പറയുന്നത്. തുടർന്ന് വളാഞ്ചേരിയില്‍നിന്ന് ബന്ധുക്കളെത്തിയാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…
തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജുവിന് കനത്ത തിരിച്ചടി. മാനദണ്ഡമനുസരിച്ച് എംഎൽഎ സ്ഥാനത്ത് നിന്ന് ആൻ്റണി…
തിരുവനന്തപുരം: ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആൻ്റണി രാജുവിന് മൂന്ന് തടവ്…
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നൽകി അതിജീവിതയുടെ ഭർത്താവും. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ്…
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ അമേരിക്ക നടത്തുന്ന ഇടപെടലുകൾക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറയെ ബന്ദിയാക്കിയതടക്കം ഇപ്പോൾ ഡൊണാൾഡ്…
വെള്ളാപ്പള്ളിയെ കരിഓയിൽ ഒഴിക്കുന്നവർക്ക് പണവും പാരിതോഷികവും നൽകുമെന്ന് ആഹ്വനം. ജിഹാദി നേതാവിനെ വാരിയലക്കി ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ I…