fans-celebrate-by-setting-off-fireworks-inside-the-theater-salman-khan-with-a-post
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് സൽമാൻ ഖാൻ. നായകനല്ലെങ്കിലും സല്‍മാന്‍ ഖാന്‍ എക്സ്റ്റന്റഡ് കാമിയോ വേഷത്തിലെത്തിയ ‘അന്തിം’ തിയറ്ററുകളിലെത്തിയതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. എന്തായാലും സൂപ്പര്‍താരത്തിന്റെ തിയറ്ററിലേക്കുള്ള തിരിച്ചുവരവിന് വലിയ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്.
എന്നാൽ, ചില തിയറ്ററുകളില്‍ സെലിബ്രേഷന്‍ ഇത്തവണ അതിരു കടന്നു. പ്രിയതാരത്തിന്‍റെ ഇന്‍ട്രോ സീനിലും ഫൈറ്റ് സീനുകളിലുമൊക്കെ തിയറ്ററുകള്‍ക്കുള്ളില്‍ പടക്കം കത്തിച്ച് എറിഞ്ഞായിരുന്നു ആരാധകരുടെ അപായകരമായ ‘ആഘോഷം’. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തിയറ്ററിനുള്ളില്‍ പടക്കം പൊട്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി താരം തന്നെ രംഗത്തെത്തി.
സല്‍മാന്‍ ഖാന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു…
“തിയറ്ററിനുള്ളിലേക്ക് പടക്കം കൊണ്ടുപോകരുതെന്ന് എന്‍റെ എല്ലാ ആരാധകരോടും അഭ്യര്‍ഥിക്കുന്നു. വലിയ തീപിടുത്തമുണ്ടായി നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവനു തന്നെ അപായമുണ്ടാക്കിയേക്കാം അത്. തിയറ്ററിനുള്ളില്‍ പടക്കം അനുവദിക്കരുതെന്ന് തിയറ്റര്‍ ഉടമകളോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. പ്രവേശന കവാടങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാര്‍ തന്നെ ഇത് തടയേണ്ടതാണ്. സിനിമ അസ്വദിക്കൂ, പക്ഷേ ഇത് ദയവായി ഒഴിവാക്കൂ. ആരാധകരോടുള്ള എന്‍റെ അഭ്യര്‍ഥനയാണിത്. നന്ദി’- താരം കുറിച്ചു. ഇന്‍സ്റ്റഗ്രാമില്‍ വിഡിയോയ്‌ക്കൊപ്പമായിരുന്നു സല്‍മാന്റെ കുറിപ്പ്.
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…