Karim Benzema
പാരിസ്: ഫ്രഞ്ച് സ്ട്രൈക്കറും ഈ വർഷത്തെ ബാലണ്‍ദ്യോര്‍ ജേതാവുമായ കരിം ബെന്‍സേമ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ബെന്‍സേമ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
‘പരിശ്രമങ്ങളുടെയും പിഴവുകളുടെയും ഫലമായാണ് ഞാനിപ്പോള്‍ ഇവിടെവരെ എത്തിനില്‍ക്കുന്നത്, അതില്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്യുന്നു. എന്റെ കഥ ഞാനെഴുതിക്കഴിഞ്ഞു, അത് അവസാനിക്കുകയാണ്’, ബെന്‍സേമ കുറിച്ചു
ഫ്രാന്‍സിനായി 97 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞ ബെന്‍സേമ 37 ഗോളുകളും 20 അസിസ്റ്റുകളും നേടിയിട്ടുണ്ട്. രാജ്യത്തിനായി നാഷന്‍സ് ലീഗ് കിരീടവും നേടി. ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയിട്ടുള്ള താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ബെന്‍സേമ.
നേരത്തേ ലോകകപ്പിലെ ഫ്രാന്‍സിന്റെ സംഘത്തില്‍ ബെന്‍സേമ ഉണ്ടായിരുന്നെങ്കിലും പരിക്കുമൂലം ഒറ്റ മത്സരത്തിലും താരത്തിന് കളിക്കാനായില്ല. തന്റെ 35-ാം ജന്മദിനത്തിലാണ് ബെൻസേമയുടെവിരമിക്കല് പ്രഖ്യാപനം.
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…
ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…
ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…
തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…