Fares of Vande Bharat services may decrease; Good for the services on this path
ദില്ലി: വന്ദേഭാരത് സര്‍വ്വീസുകളുടെ നിരക്ക് കുറയ്ക്കാനുള്ള നീക്കത്തില്‍ റെയില്‍വേയെന്ന് റിപ്പോര്‍ട്ട്. ഇന്‍ഡോര്‍ – ഭോപാല്‍, ഭോപാല്‍ – ജപല്‍പൂര്‍, നാഗ്പൂര്‍ – ബിലാസ്പൂര്‍ എക്സ്പ്രസുകളടക്കമുള്ള ചില സര്‍വ്വീസുകളുടെ നിരക്കിലാവും മാറ്റമുണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്. ഭോപാല്‍ – ജപല്‍പൂര്‍ വന്ദേഭാരത് സര്‍വ്വീസിന്‍റെ ഒക്യുപെന്‍സി നിരക്ക് 29 ശതമാനമാണ്. ഇന്‍ഡോര്‍ – ഭോപാല്‍ വന്ദേഭാരതില്‍ ഇത് 21 ശതമാനമാണ്. എസി ചെയര്‍ ടിക്കറ്റ് 950 രൂപയും എക്സിക്യുട്ടീവ് ചെയര്‍ കാര്‍ ടിക്കറ്റ് 1525 ആണ് ഈ സര്‍വ്വീസുകള്‍ക്ക് ഈടാക്കുന്നത്. കൂടുതല്‍ ആളുകള് സേവനം ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് തീരുമാനമെന്നാണ് റെയില്‍വേ വിശദമാക്കുന്നത്. നാഗ്പൂര്‍ ബിലാസ്പൂര്‍ പാതയിലും നിരക്ക് കുറയാനാണ് സാധ്യത.
അഞ്ച് മണിക്കൂര്‍ 30 മിനിറ്റാണ് ഈ പാതയിലെ വന്ദേ ഭാരത് സര്‍വ്വീസിന് ആവശ്യമായി വരുന്നത്. നിരക്ക് കുറഞ്ഞാല്‍ ഒക്യുപെന്‍സിയില്‍ വലിയ മാറ്റം വരുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ 55 ശതമാനമാണ് ഒക്യുപെന്‍സി. ചെയര്‍ കാഖിന് 1075ഉം എക്സിക്യുട്ടീവ് ക്ലാസിന് 2045രൂപയുമാണ് ഈ പാതയിലെ നിരക്ക്. ഭോപാല്‍ ജബല്‍പൂര്‍ പാതയില്‍ 32 ശതമാനമാണ് ഒക്യുപെന്‍സി. എന്നാല്‍ ജബല്‍പൂരില്‍ നിന്നുള്ള തിരികെ യാത്രയ്ക്ക് 36 ശതമാനം ഒക്യുപെന്‍സിയുണ്ട്.
വൈദ്യുതീകരണം പൂര്‍ത്തിയായ സംസ്ഥാനങ്ങളിലായി 46 വന്ദേഭാരത് സര്‍വ്വീസുകളാണ് രാജ്യത്ത് നിലവിലുള്ളത്. രാജ്യത്തെ മിക്ക വന്ദേഭാരത് ട്രെയിനുകളും ഫുള്‍ ഒക്യുപെന്‍സിയിലാണ് സര്‍വ്വീസ് നടത്തുന്നതെന്നാണ് റെയില്‍ വേ വിശദമാക്കുന്നത്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…