Kerala

കാർഷിക നിയമങ്ങൾ പിൻവലിക്കുമ്പോൾ

രാജ്യത്തെ കാർഷിക സമ്പത് വ്യവസ്ഥ പതിറ്റാണ്ടുകളായി നേരിടുന്ന പിന്നോക്കാവസ്ഥക്കുള്ള ശാശ്വത പരിഹാരമാണ് കഴിഞ്ഞ വർഷം പാസാക്കപ്പെട്ട (Farm Bills) കാർഷിക നിയമങ്ങൾ. പക്ഷെ അത് പിൻവലിക്കപ്പെട്ട പുതിയ സാഹചര്യങ്ങളെ എങ്ങനെ സ്വാഗതം ചെയ്യണമെന്ന് പ്രധാനമന്ത്രി വിശദമായും വ്യക്തമായും രാഷ്ട്രത്തോട് പറഞ്ഞുകഴിഞ്ഞു. നിയമത്തെ രാജ്യമെമ്പാടുമുള്ള കർഷകർ സ്വാഗതം ചെയ്തു കഴിഞ്ഞിട്ടും ചില പ്രത്യേക സംസ്ഥാനങ്ങളിലെ കാർഷിക വ്യാപരികൾ നിയമങ്ങളെ എതിർക്കുകയാണ്. ഈ എതിർപ്പ് ഒരു ചെറിയ ന്യൂനപക്ഷ ജനവിഭാഗങ്ങളിൽ നിന്നാണെങ്കിൽ കൂടി അതും സർക്കാർ അനുഭാവത്തോടെ പരിഗണിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു കഴിഞ്ഞു. കർഷക സമരവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉരുത്തിരിയുന്ന രാഷ്ട്രീയ കാലാവസ്ഥ അദ്ദേഹം ബുദ്ധിപൂർവ്വം പരിഗണിക്കുന്നുണ്ടാകാം. കർഷകരുടെ ക്ഷേമത്തിനായി ഈ സർക്കാർ ചരിത്രത്തിൽ സമാനതകളില്ലാത്ത പരിഷ്ക്കാരങ്ങൾ വിജയകരമായി നടപ്പിലാക്കി. അവരുടെ വരുമാനം ഏഴു വർഷം കൊണ്ട് ഇരട്ടിപ്പിച്ചു. ആത്മഹത്യകൾ പഴങ്കഥയാക്കി നിയമങ്ങളിലൂടെ ഉദ്ദേശിച്ച ലക്ഷ്യങ്ങൾ കൈവരിക്കാൻ ബദൽ മാർഗ്ഗങ്ങളിലൂടെ പരിശ്രമിക്കും. കാര്യങ്ങൾ കണ്ണാടിപോലെ വ്യക്തമാണ്.

സമരക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ നിയമങ്ങൾ പിൻവലിക്കണം എന്നത് മാത്രമാണ് വ്യക്തമായിട്ടുള്ളത്. എന്തുകൊണ്ട് പിൻവലിക്കണമെന്നോ. എന്താണ് ഹാനികരമായ വ്യവസ്ഥയെന്നോ പരിഷ്കാരങ്ങളെ തിരസ്‌ക്കരിക്കാനുള്ള കാരണമെന്തെന്നോ അവർ വിനിമയം ചെയ്യുന്നില്ല. നിയമങ്ങളുടെ ലക്ഷ്യം ഉദാരവൽക്കരണമാണ്, സംശയമൊന്നുമില്ല. കാർഷിക മേഖല ഇനി ഉദാരവൽക്കരണത്തിലൂടെ മാത്രമേ മതിയായ വളർച്ച കൈവരിക്കൂ. 91ൽ രാജ്യം അത്തരം ഉദാരവൽക്കരണം സമ്പത് വ്യവസ്ഥയുടെ ദ്വിതീയ, തൃതീയ മേഖലകളിൽ നടപ്പിലാക്കിക്കഴിഞ്ഞു. ഈ രണ്ടു മേഖലകളും ഇന്ന് വളർച്ചയുടെ പാതയിൽ കാർഷിക മേഖലയെക്കാൾ ബഹുദൂരം മുന്നിലാണെന്ന വസ്തുത കാണാതിരുന്നുകൂടാ. ഇന്ത്യൻ കാർഷിക മേഖലയിൽ ചില കുത്തക വിപണികൾ ചില സംസ്ഥാനങ്ങളിൽ വർഷങ്ങളായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. സ്വതന്ത്ര വിപണിയുടെ കാലഘട്ടത്തിൽ ഇത്തരം കുത്തക വിപണികൾ കർഷരുടെ അവസരങ്ങൾ നഷ്ടപ്പെടുത്തും. പുതിയ നിയമങ്ങൾ ഈ കുത്തക സംവിധാനങ്ങളെ പൂർണ്ണമായും തച്ചുടക്കുന്നു.

കുത്തകച്ചന്തകൾക്ക് പുറത്തുള്ള സ്ഥലങ്ങളെയും വ്യാപാര മേഖലയായി പരിഗണിക്കുന്നു എന്നതാണ് കാർഷിക ഉൽപ്പന്ന വ്യാപാര നിയമത്തിന്റെ പ്രസക്തി. കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ പരിമിതമായ കുത്തക വിപണി സൗകര്യങ്ങളെക്കാൾ നിരവധി വങ്ങലുകാരുള്ള വലിയ വിപണി സൃഷ്ടിക്കുന്ന ഉയർന്ന ചോദനമാണ് ഗുണകരം. കരാർ കൃഷിയും ഇടനിലക്കാരില്ലാത്ത ഉൽപ്പന്ന സംഭരണവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതാണ് കാർഷിക (ശാക്തീകരണ) നിയമം. ഇവിടെയാണ്‌ MSP യെക്കുറിച്ചുള്ള അനാവശ്യ ആശങ്കകൾ പറഞ്ഞു പരത്തപ്പെട്ടത്. കർഷകരുടെ ഉൽപ്പാദന ചെലവിനും ന്യായമായ ലാഭത്തിനും താഴേക്ക് വിപണിവിലയിറങ്ങുമ്പോഴാണ് MSP ആവശ്യമായി വരുന്നത്. കുത്തക വിപണിയിൽ കർഷകന് വിലപേശൽ അധികാരം കുറവായതിനാൽ പലപ്പോഴും വില തെഴേക്ക് പതിക്കുക സ്വാഭാവികമാണ്. എന്നാൽ സ്വതന്ത്ര വിപണിയിൽ എവിടെയും ഉൽപ്പന്നങ്ങൾ വിൽക്കാമെന്ന സ്ഥിതി വരുമ്പോൾ വിലപേശൽ ശക്തി വർധിക്കുന്നു, MSP യെ ആശ്രയിക്കാതെ വിപണി കണ്ടെത്താൻ കർഷകന് കഴിയുന്നു. ഇനി അഥവാ വില താഴേക്ക് പതിച്ചാൽ MSP വിപണിയിൽ നിലനിൽക്കുന്നുമുണ്ട്. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാനായി രാജ്യത്ത് അശാസ്ത്രീയ നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണവും വിതരണവു തടസപ്പെടുന്നത് പലപ്പോഴും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. വില കുറയ്ക്കാനായി നടത്തുന്ന ശ്രമങ്ങൾ കർഷകനെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയുണ്ട്. അവശ്യ സാധന (ഭേദഗതി) നിയമം അശാസ്ത്രീയമായ നിയന്ത്രണങ്ങൾ നീക്കി ഉദാരമാക്കുന്നതാണ്. കോർപറേറ്റുകളുടെ കടന്നുവരവാണ് ആരോപിക്കപ്പെടുന്ന മറ്റൊരു കാര്യം. തീർച്ചയായും കോർപറേറ്റുകൾ കടന്നുവരും. അത് കർഷകന് നല്ലതുമാണ്.

സമരം ചെയ്തതാര് അവരെ സർക്കാർ ഇപ്പോൾ കർഷകരായി അംഗീകരിക്കുന്നുവോ എന്ന് ചിലർ ചോദിക്കുന്നു. സമരം ചെയ്തത് കർഷകരല്ല കാർഷിക വ്യാപരികളാണ് എന്നതാണ് യാഥാർഥ്യം. കുത്തക വ്യാപാരം നിലനിന്നിരുന്ന സ്ഥലങ്ങളിൽ നിന്ന് മാത്രമാണ് സമരപ്പന്തലി ലേക്ക് ജനമെത്തിയത്. കേരളത്തിലോ തമിഴ്നാട്ടിലോ ആന്ധ്രയിലോ മഹാരാഷ്ട്രയിലോ പോലും സമരമുണ്ടായില്ല. ബംഗാളിലും ഒഡിഷയിലും എന്നുവേണ്ടാ പഞ്ചാബ് ഹരിയാനാ ഉത്തർപ്രദേശ് ഒഴികെ മറ്റൊരു സംസ്ഥാനത്തും കർഷക സമരം ഉണ്ടായില്ല. സത്യത്തിൽ ഇത് കാർഷിക വ്യാപരികളുടെ സമരമായിരുന്നു. സമരത്തിന്റെ മുൻ നിര നേതാക്കളെല്ലാം അത്തരക്കാരാണ്. ടിക്കായത്ത് ഒരു റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനാണ്. ദർശൻ പാൽ ഒരു ഡോക്ടർ. ശിവ കുമാർ കാക്കാജിയും ജോഗീന്ദർ സിംഗ് ഉഗ്രഹായും ബല്ബീർ സിംഗ് രാജേവാളും എല്ലാം ഉദ്യോഗസ്ഥരായിരുന്നവരും ഇപ്പോൾ മണ്ടി മാർക്കെറ്റുകൾ നടത്തുന്നവരുമാണ്. നക്സൽ തീവ്രവാദ സംഘടനകളുടെ സാന്നിധ്യവും സമരത്തിന്റെ പ്രത്യേകതയായിരുന്നു.

ഇടതുപക്ഷം ഈ സമരത്തിന്റെ ഭാഗമേ ആയിരുന്നില്ല എന്നതാണ് സത്യം. അവർ രാഷ്ട്രീയ മുതലെടുപ്പിനായി സമരത്തെ ഉപയോഗിച്ചിരിക്കാം. കേരളത്തിൽ നിന്ന് ചില ഇടതു നേതാക്കൾ പന്തലിനു ചുറ്റും വട്ടം കറങ്ങിയിരുന്നു. സമര പങ്കാളിതത്തേക്കുറിച്ചുള്ള ഇടത് നേതാക്കളുടെ അവകാശ വാദങ്ങൾ പൂർണ്ണമായും വ്യാജമാണ്. ചിലർ പറയുന്നു ഇടതുപക്ഷ വിജയമാണെന്നാണ് എന്നാൽ ചിലർ പറയുന്നത് രാഹുൽ ഗാന്ധിയുടേതെന്നും. ഇത്തരം അവകാശവാദങ്ങളെല്ലാം സത്യത്തിൽ ചിരിയുണർത്തുന്ന അപഹാസ്യതയാണ്. നേതൃ സ്ഥാനത്തെന്നു മാത്രമല്ല, തുടക്കത്തിലോ ഒടുക്കത്തിലോ ആസൂത്രണത്തിലോ നടത്തിപ്പിലോ കമ്മ്യൂണിസ്റ്റുകൾക്ക് പങ്കില്ലാത്ത സമരമായിരുന്നു കടന്നു പോയത്. സമരസമിതിയുടെ കോർ കമ്മിറ്റിയിൽ എല്ലാം അരാഷ്ട്രീയ നേതാക്കൾ. ഹനൻ മോള്ള സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗമാണെങ്കിലുംആ നിലയിലല്ല അദ്ദേഹം സമരമുഖത്ത് നിന്നത്. ഒമ്പതംഗ കോർ കമ്മിറ്റിയാണ് സമരം നയിച്ചത്. കേരളത്തിൽ നിന്നുള്ള ചില സഖാക്കൾ അവിടെ ചുറ്റിതിരിഞ്ഞിരുന്നു. അവരാണ് സമരത്തിന്റെ ബുദ്ധികേന്ദ്രമെന്ന നിലയിൽ കേരളത്തിലെ മാധ്യമങ്ങളുടെ വക ഒരു പതിവ് പി ആർ അഭ്യാസമുണ്ടായിരുന്നു. അതെല്ലാം ശുദ്ധ തട്ടിപ്പ് മാത്രമായിരുന്നു.വർഗ്ഗ സമരത്തിന്റെ വമ്പൻ വിജയമെന്നാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ സമരത്തെക്കുറിച്ച് പറഞ്ഞത്. പക്ഷെ തമിഴ്നാട്ടിലെ അഞ്ചു ജില്ലകളിലെ ലക്ഷക്കണക്കിന് കർഷകരെ മുല്ലപ്പെരിയാർ പദ്ധതിയിൽ തടസങ്ങൾ സൃഷ്ടിച്ചു ദ്രോഹിക്കുകയാണ് അദ്ദേഹത്തിന്റെ സർക്കാർ എന്ന് നാം മനസ്സിലാക്കണം. പലരുടെയും കർഷക സ്നേഹം പ്രവൃത്തിയിൽ കാണുന്നില്ല എന്നതാണ് സങ്കടകരം.

നിയമ നിർമ്മാണ സഭകളിൽ ജനാധിപത്യ പരമായി പാസാക്കപ്പെട്ട ഒരു നിയമം, വീശിഷ്യാ രാജ്യത്തിന്റെ പുരോഗതിയിൽ നിർണ്ണായകമായ ഒരു പരിഷ്ക്കാരം ഇങ്ങനെ ഒരു ചെറു ന്യൂനപക്ഷത്തിന്റെ എതിർപ്പിന്റെ ബലത്തിൽ പരാജയപ്പെടുമ്പോൾ ആശങ്കയേറെയുണ്ട്. പക്ഷെ വരാനിരിക്കുന്ന ഒട്ടേറെ പരിഷ്ക്കാരങ്ങൾക്ക് നേടിയെടുക്കേണ്ട രാഷ്ട്രീയ പിന്തുണ ബിജെപി ദീർഘ ദർശനത്തോടെ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന വസ്തുത നാം കാണാത്തിരുന്നുകൂടാ.

Anandhu Ajitha

Recent Posts

ഇറാൻ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത് 2,000 പേരെന്ന് ഭരണകൂടം; 12000 എന്ന് അനൗദ്യോഗിക വിവരം; മരണങ്ങൾക്ക് പിന്നിൽ ഭീകരവാദികളെന്ന് ഖമേനിയുടെ ന്യായീകരണം

ദുബായ്: ഇറാനിൽ രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 2,000-ത്തോളം പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. രാജ്യവ്യാപകമായി നടക്കുന്ന ജനകീയ…

5 hours ago

വാക്ക് പാലിച്ച് ബിജെപി !! അനന്തപുരിയുടെ സമഗ്ര വികസന രേഖ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി 23 ന് തിരുവനന്തപുരത്തത്തെത്തും

തിരുവനന്തപുരം : അനന്തപുരിയുടെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം നടത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്ന 23 ന് തിരുവന്തപുരത്തെത്തും. തിരുവനന്തപുരം…

5 hours ago

വേദി മാറ്റാനാവില്ലെന്ന് ഐസിസി; തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം തള്ളി

ദുബായ് : 2026-ലെ ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം…

7 hours ago

നായകൾക്ക് ഭക്ഷണം നൽകുന്ന വ്യക്തികളും സംഘടനകളും അവയുടെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കേണ്ടി വരും !! തെരുവ്‌നായ പ്രശ്നത്തിൽ കടുപ്പിച്ച് സുപ്രീംകോടതി

ദില്ലി : രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിലും നായകളുടെ ആക്രമണത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. നായകൾക്ക് ഭക്ഷണം…

7 hours ago

മകരസംക്രമം നാളിൽ പ്രധാനമന്ത്രി പുതിയ ഓഫീസിലേക്ക്

മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യാനന്തര കാലത്ത് ആദ്യമായി സൗത്ത് ബ്ലോക്ക് വിടുന്നു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി…

9 hours ago

പുതിയ അധിനിവേശ നീകങ്ങളുമായി അമേരിക്ക

ചൈന–റഷ്യ സ്വാധീനം തടയുക എന്ന ലക്ഷ്യത്തോടെ ലാറ്റിൻ അമേരിക്കയിലും ആർക്ടിക് മേഖലയിലും അമേരിക്ക ശക്തമായ നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നു. മൺറോ സിദ്ധാന്തത്തിന്റെ…

9 hours ago