Tuesday, May 14, 2024
spot_img

പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് ഇന്ന്; ഒമിക്രോൺ ഭീഷണി പ്രതിപാദിച്ചേക്കും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi)ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ഇന്ന് സംസാരിക്കുക. പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഇതിനെക്കുറിച്ചായിരിക്കും പ്രധാനമന്ത്രി കൂടുതൽ പ്രതിപാദിക്കുന്നത്. എന്നാൽ ഒമിക്രോൺ ഭീഷണി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ശനിയാഴ്ച അടിയന്തിര യോഗം വിളിച്ചിരുന്നു. യൂറോപ്പിൽ ഉൾപ്പെടെ ഒമിക്രോൺ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇന്ത്യ ജാഗ്രത കടുപ്പിക്കണമെന്ന് യോഗത്തിൽ മോദി ആവശ്യപ്പെട്ടു.

അതോടൊപ്പം രണ്ടാം ഡോസിന്റെ വിതരണം വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ പുതിയ വകഭേദം കണ്ടെത്തിയതിനുപിന്നാലെ വിമാനത്താവളങ്ങളിൽ ഉൾപ്പെടെ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. മുംബൈ വിമാനത്താവളത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയവർക്ക് ക്വാറന്റൈൻ ഏർപ്പെടുത്തി.

ഉത്തരാഖണ്ഡ്, കർണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിമാരുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. നിലവിൽ വികസിപ്പിച്ചിട്ടുള്ള വാക്‌സിനുകൾക്ക് പുതിയ വകഭേദത്തെ പ്രതിരോധിക്കാനുള്ള ശേഷി കുറവാണെന്ന ഭയവും ആരോഗ്യ വിദഗ്ധരിൽ നിലനിൽക്കുകയാണ്. അതുകൊണ്ടുതന്നെ യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ കനത്ത ജാഗ്രതയിലാണ്.

Related Articles

Latest Articles