Agriculture

കർണാടകയിലേക്ക് കടക്കാൻ ഇളവ് നൽകിയില്ലെങ്കിൽ കൃഷി അവസാനിപ്പിക്കുമെന്ന് കർഷകർ; ആർടിപിസിആർ നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു

വയനാട്: കർണാടക കടക്കാൻ ഇനിയും ഇളവുകൾ നൽകിയില്ലെങ്കിൽ കൃഷി അവസാനിപ്പിക്കേണ്ടിവരുമെന്ന് അതിർത്തി ഗ്രാമങ്ങളിലെ കർഷകർ. ആർടിപിസിആർ നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകരുടെ സംഘടനയായ എൻഎഫ്പിഒ കർണാടക മുഖ്യമന്ത്രിയെ സമീപിക്കും.

കൊവിഡ് മഹാമാരിയും വിളകളുടെ വില തകർച്ചയും മൂലം കർണാടക അതിർത്തി ഗ്രാമങ്ങളിലെ ആയിരക്കണക്കിന് കർഷകർക്ക് കോടികളുടെ നഷ്ടമാണ് നേരിട്ടത്. കൊവിഡ് നിയന്ത്രണങ്ങളുടെ മറവിൽ ചെക്ക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥരുടെ പിടിച്ചുപറി കൂടിയായതോടെ കൃഷി അവസാനിപ്പിക്കുകയല്ലാതെ ഇനി മറ്റ് മാർഗങ്ങളില്ലെന്ന് കർഷകർ പറയുന്നു. കൊവിഡിന്‍റെ ഒന്നാം തരംഗത്തിൽ അതിർത്തി ഗ്രാമങ്ങളിലെ കർഷകർക്ക് കർണാടകയിലേക്ക് കടക്കാൻ പ്രത്യേക പാസ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ പാസ് പിന്നീട് പുതുക്കി നൽകിയില്ല.

മുത്തങ്ങ അതിർത്തിയിലെ പകൽകൊള്ള മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു. വിഷയത്തിൽ ഹൈക്കോടതി ഇടപെടണമെന്നാണ് യാത്രക്കാരുടെയും അതിർത്തി ഗ്രാമങ്ങളിലെ കർഷകരുടെയും ആവശ്യം.

Meera Hari

Recent Posts

നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി! | narendra modi

നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി! | narendra modi

22 mins ago

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് അമിത് ഷാ ! ഏക സിവിൽ കോഡ് സാമൂഹിക പരിഷ്കരണമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി

ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു…

32 mins ago

മോദിയുമായി സംവാദം നടത്താൻ ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ആണോ ;​ വിമർശനവുമായി സ്മൃതി ഇറാനി

ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രിയും അമേഠിയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി. മോദിയെ പോലെ…

44 mins ago

കെജ്‌രിവാളേ, ആ കസേര കണ്ട് പനിക്കേണ്ട! ചുട്ട മറുപടിയുമായി അമിത് ഷാ | amit shah

കെജ്‌രിവാളേ, ആ കസേര കണ്ട് പനിക്കേണ്ട! ചുട്ട മറുപടിയുമായി അമിത് ഷാ | amit shah

1 hour ago