കാസര്‍ഗോഡ് : ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ നടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എംസി കമറുദ്ദീന്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ അന്വേഷണ ഏജൻസി കണ്ടു കെട്ടി.
ഫാഷന്‍ ഗോള്‍ഡ് മുന്‍ ചെയര്‍മാനായ എം സി കമറുദ്ദീനെ കൂടാതെ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗം ടി കെ പൂക്കോയ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും 19.60 കോടി രൂപയുടെ സ്വത്തുക്കളുാണ് ഇഡി കണ്ടുകെട്ടിയത്. സമൂഹ മാദ്ധ്യമമായ എക്സിൽ അന്വേഷണ ഏജൻസി ഇക്കാര്യം വ്യക്തമാക്കി കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
2006ല്‍ ഫാഷന്‍ ഗോള്‍ഡ് ഇന്റെര്‍നാഷനല്‍ എന്ന പേരില്‍ കാസര്‍കോട് ചന്തേര മാണിയാട്ട് തവക്കല്‍ കോംപ്ലക്‌സിലാണ് ആദ്യകമ്പനി രജിസ്റ്റര്‍ ചെയ്തത്. പിന്നീട് 2007ലും 2008ലും 2012ലും 2016ലുമായാണ് മറ്റുകമ്പനികള്‍ രജിസ്റ്റര്‍ ചെയ്തത്. ഒരേ മേല്‍വിലാസത്തിലാണ് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തതെങ്കിലും ഫാഷന്‍ ഗോള്‍ഡ് ഇന്റെര്‍നാഷനല്‍ എന്ന സ്ഥാപനമല്ലാതെ മറ്റൊന്നും മാണിയാട്ട് ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം .
മുസ്ലിം ലീഗ് ഭാരവാഹികളും പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ളവരും ചേര്‍ന്ന് നടത്തുന്ന സ്ഥാപനമെന്നു പറഞ്ഞ് ജനവിശ്വാസം നേടിയെടുത്താണ് പലരില്‍നിന്നുമായി ഓഹരികള്‍ പിരിച്ചത്. ഒടുവില്‍ ലാഭവിഹിതം കിട്ടാതായതോടെ പലരും പരാതിയുമായെത്തിയെങ്കിലും നേതാക്കളുടെ സമ്മര്‍ദ്ദം കാരണം പിന്‍വാങ്ങിയിരുന്നു. ചര്‍ച്ച നടത്തിയ നേതാക്കള്‍ ഉറപ്പ് ലംഘിച്ചതോടെയാണ് നിക്ഷേപകർ പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. നിരവധി പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നിക്ഷേപത്തിലൂടെ നഷ്ടമുണ്ടായത്.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…