മെസ്സി ബാഴ്സയിൽ കളിച്ചിരുന്ന കാലത്തെ ചിത്രം
മാഡ്രിഡ് : ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുമായുള്ള കരാർ അവസാനിച്ചതോടെ വീണ്ടും ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങളിൽ സജീവമായ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി തന്റെ പഴയ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ഏജന്റും പിതാവുമായ യോര്‍ഗെ മെസ്സി വ്യക്തമാക്കി. ബാഴ്‌സലോണ പ്രസിഡന്റ് യൊവാന്‍ ലപോര്‍ട്ടയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട്പ്രതികരിക്കുകയായിരുന്നു യോര്‍ഗെ മെസ്സി
”ലിയോയ്ക്ക് ബാഴ്സലോണയിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ലിയോ ബാഴ്സയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു, അവന്‍ മടങ്ങിവരണമെന്ന് ഞാനും ആഗ്രഹിക്കുന്നു.” – യോര്‍ഗെ മെസ്സി വ്യക്തമാക്കി.
അതെസമയം സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ക്ലബ്ബിന്റെ സാമ്പത്തിക കാര്യങ്ങളില്‍ ലാ ലിഗ അനുകൂല നിലപാടെടുത്താൽ മാത്രമേ മെസ്സിയുടെ ബാഴ്‌സയിലേക്കുള്ള മടങ്ങി വരവ് സാധ്യമാകൂ. മെസ്സിയുടെ ഉയർന്ന പ്രതിഫലവും ബാഴ്‌സയ്ക്ക് തലവേദനയാകും. അതെ സമയം വൻ തുകയ്ക്ക് മെസ്സിയെ ടീമിലെത്തിക്കാൻ സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ ഹിലാൽ തയ്യാറാണ്. നിലവിൽ സൗദി അറേബ്യ ടൂറിസത്തിന്റെ അംബാസിഡർ കൂടിയാണ് മെസ്സി.
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…