Accused's attempt to get anticipatory bail on false charges; Delay in arrest is negligence of police, Premanan, victim of attack by KSRTC officials at Kattakkada depot, will complain to Chief Minister and DGP
തിരുവനന്തപുരം : കൺസെഷൻ അപേക്ഷിക്കാനെത്തിയ പിതാവിന് മകളുടെ മുന്നിലിട്ട് ക്രൂര മർദ്ദനം. തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിലാണ് സംഭവം നടന്നത്. ആമച്ചൽ സ്വദേശി പ്രേമനാണ് ക്രൂരമർദ്ദനത്തിന് ഇരയായത്. കെഎസ്ആർടിസി ജീവനക്കാരനാണ് പ്രേമനെ അതിക്രൂരമായി മർദ്ദിച്ചത്. സിഐടിയു യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. മകളുടെ കൺസെഷൻ അപേക്ഷിക്കാനായി ഡിപ്പോയിൽ എത്തിയതായിരുന്നു പ്രേമൻ. മകളും മകളുടെ സുഹൃത്തും ഒപ്പമുണ്ടായിരുന്നു. കൺസെഷൻ നൽകണമെങ്കിൽ ഡിഗ്രി കോഴ്‌സ് സർട്ടിഫിക്കേറ്റ് ആവശ്യമാണെന്ന് ജീവനക്കാർ വ്യക്തമാക്കി. എന്നാൽ മൂന്ന് മാസത്തോളമായി താൻ ഇതിന് പിന്നിൽ നടക്കുകയാണെന്നും കൺസെഷൻ നൽകണമെന്നും അച്ഛൻ ആവശ്യപ്പെട്ടു. പക്ഷേ കൺസെഷൻ നൽകാൻ ജീവനക്കാർ തയ്യാറായില്ല. തുടർന്ന് ഉണ്ടായ വാക്ക് തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.
കെഎസ്ആർടിസിയുടെ ഈ അവസ്ഥയ്‌ക്ക് കാരണം ജീവനക്കാരുടെ ഇത്തരത്തിലുള്ള നടപടിയാണെന്ന് എന്ന് പ്രേമൻ പറഞ്ഞതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. സിഐടിയു പ്രവർത്തകർ പ്രേമനെ മകളുടെ മുന്നിലിട്ട് കൂട്ടംചേർന്ന് മർദ്ദിക്കുകയായിരുന്നു.
ഡിപ്പോയിൽ ഉണ്ടായിരുന്ന മുറിയിലേക്ക് ഇയാളെ വലിച്ചുകൊണ്ടുപോയി മർദ്ദിച്ചു. അച്ഛനെ മർദ്ദിക്കരുതേ എന്ന് മകൾ പലതവണ ആവശ്യപ്പെട്ടു. എന്നാൽ പിൻമാറാൻ ജീവനക്കാർ തയ്യാറായില്ല. മർദ്ദനം തടയാൻ മകൾ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ മകൾക്കും മർദ്ദമേറ്റു. തുടർന്ന് ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കാട്ടാക്കട പോലീസിൽ പരാതി നൽകി.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…