Categories: CRIMEKerala

ഇയാൾ ഒരു പിതാവാണോ?;പിഞ്ചുകുഞ്ഞിന്റെ കാൽ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

അടൂര്‍: മൂന്നാം ക്ലാസില്‍ പഠിക്കുന്ന എട്ടു വയസുള്ള മകനെ ചട്ടുകം വച്ച്‌ പൊള്ളിച്ച കേസില്‍ പിതാവിനെ അറസ്‌റ്റ്‌ ചെയ്‌തു. പള്ളിക്കല്‍ കൊച്ചു തുണ്ടില്‍ കിഴക്കതില്‍ ശ്രീകുമാറിനെ(31)നെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. മാതാവ്‌ സലാമത്ത്‌ ചൈല്‍ഡ്‌ ലൈനില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ്‌ അറസ്‌റ്റ്‌.

പ്രണയിച്ച്‌ വിവാഹം കഴിച്ചവരാണ്‌ ഇരുവരും. കഴിഞ്ഞ ദിവസം ‌വൈകിട്ട്‌ ചട്ടുകം ചൂടാക്കി വലതു കാലില്‍ വച്ച്‌ പൊള്ളലേല്‍പ്പിച്ചുവെന്നാണ്‌ മൊഴി. സ്‌കൂളില്ലാത്തതിനാല്‍ കുട്ടിയെ സമീപത്തെ വീട്ടില്‍ ട്യൂഷന്‌ അയയ്‌ക്കുന്നുണ്ട്‌. ശ്രീകുമാര്‍ ജോലിക്ക്‌ പോയപ്പോള്‍ കുറച്ച്‌ പാഠഭാഗങ്ങള്‍ മകനെ പഠിക്കാന്‍ ഏല്‍പിച്ചിരുന്നു.
വൈകിട്ട്‌ തിരിച്ചു വന്ന്‌ എഴുതിച്ചപ്പോള്‍ മകന്‌ അറിയാതെ വന്നപ്പോള്‍ ചട്ടുകം പൊള്ളിച്ച്‌ വയ്‌ക്കുകയായിരുന്നു.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ ചൈല്‍ഡ്‌ ലൈന്‍ മാതാവിനെ വിളിച്ചു വരുത്തി മൊഴി എടുത്ത്‌ പോലീസിന്‌ കൈമാറുകയായിരുന്നു.
കുട്ടിയുടെ മറ്റു ശരീരഭാഗങ്ങളിലും പൊള്ളലേറ്റ്‌ പാടുകള്‍ കണ്ടെത്തി. പിതാവ്‌ പതിവായി കുട്ടിയെ പീഡിപ്പിച്ചിരുന്നുതായി നാട്ടുകാരും ബന്ധുക്കളും പറയുന്നു

admin

Recent Posts

ഭാരതത്തിന് ഇത് നേട്ടങ്ങളുടെ കാലം !

മുടിഞ്ചാ തൊട് പാക്കലാം...! മോദിയുടെ ഭരണത്തിൽ പ്രതിരോധ രംഗത്തുണ്ടായ മാറ്റങ്ങൾ കണ്ടോ ?

28 mins ago

ഇറാൻ പ്രസിഡന്റിന് എന്ത് സംഭവിച്ചു ? ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ…

34 mins ago

കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന സമ്മേളനം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രനടയിൽ 58 നിലവിളക്കുകൾ തെളിയിച്ചു

തിരുവനന്തപുരം : ഈ മാസം 25, 26 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന…

39 mins ago

റീലുകളും സെൽഫികളും തീർത്ഥാടനത്തിന് തടസ്സം; കേദാർനാഥിലും ബദ്രീനാഥിലും മൊബൈലുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ

ചാർ ധാം ക്ഷേത്രങ്ങൾക്ക് സമീപം മൊബൈൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ. കേദാർനാഥ്, യമുനോത്രി, ഗംഗോത്രി, ബദ്രീനാഥ് ക്ഷേത്രങ്ങളുടെ…

42 mins ago

നിന്നെ വെട്ടി റെഡിയാക്കും ! കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ഗുണ്ടാസംഘം ; റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം ; 3 പേർ പിടിയിൽ

ആലപ്പുഴ : കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച് ഗുണ്ടാസംഘം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ഗുണ്ടാസംഘം ശ്രമിച്ചത്.…

1 hour ago