palakkad murder
പാലക്കാട്: പാലക്കാട് ഭാര്യാപിതാവും അമ്മാവനും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. സംഭവത്തില്‍ ഭാര്യ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. അനീഷിന്റെ ഭാര്യ പിതാവായ പ്രഭുവും സുരേഷും ചേര്‍ന്നാണ് കൊല നടത്തിയത്. കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം പ്രഭുകുമാർ കോയമ്പത്തൂരിലേക്ക് ഒളിവില്‍ പോകുകയായിരുന്നു. അതേസമയം തന്‍റെ വീട്ടുകാര്‍ നിരവധി തവണ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഭാര്യ ഹരിത പോലീസിനോട് പറഞ്ഞു. ഇതിനുപുറമെ അമ്മാവൻ സുരേഷും, പ്രഭു കുമാറും ചേർന്നാണ് അനീഷിനെ വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊന്നതെന്നു ദൃക്‌സാക്ഷിയും പോലീസിന് മൊഴി നല്‍കി.
ബൈക്കിൽ കടയിൽ പോയ അനീഷിനെ ഹരിതയുടെ അച്ഛൻ പ്രഭുകുമാറും അമ്മാവൻ സുരേഷും ചേർന്ന് വെട്ടുകയായിരുന്നു. സംഭവത്തില്‍ അനീഷിന്റെ സഹോദരനും വെട്ടേറ്റിട്ടുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് അനീഷ് മരിച്ചത്. പെയിന്റിങ് ജോലിക്കാരനായ അനീഷിനൊപ്പം മൂന്ന് മാസം മുമ്പാണ് പെണ്‍കുട്ടി വീട് വിട്ട് ഇറങ്ങിയത്. ഇതിന് ശേഷം ഭാര്യ വീട്ടുകാരുടെ അടുത്ത് നിന്ന് നിരവധി തവണ വധ ഭീഷണികള്‍ ഉണ്ടായിട്ടുണ്ടെന്ന് അനീഷിന്‍റെ കുടുംബാംഗങ്ങളും പറഞ്ഞു. കൊലനടത്തിയതിന് ശേഷം ഒളിവിൽ പോയ ഹരിതയുടെ അച്ഛൻ പ്രഭുകുമാറിനെ കോയമ്പത്തൂരിലെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…