Father Narayana Murthy tasting ice cream with UK First Lady Akshatha; Pictures go viral
യുകെ പ്രഥമവനിതയായ അക്ഷതാ മൂര്‍ത്തിയും പിതാവും ഇന്‍ഫോസിസ് സ്ഥാപകനുമായ നാരായണ മൂര്‍ത്തിയും ഐസ്‌ക്രീം രുചിക്കുന്ന ചിത്രം സാമൂഹികമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ബെംഗളൂരുവിലെ ജയാനഗറിലുള്ള പ്രശസ്തമായ ഐസ്‌ക്രീം ഷോപ്പ് ‘കോര്‍ണര്‍ ഹൗസി’ലാണ് ഇരുവരും എത്തിയത്.
കാഷ്വല്‍ വസ്ത്രം ധരിച്ച് ലളിതമായിയെത്തിയ ഇരുവരും ഐസ്‌ക്രീം കപ്പ് പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു.
40 വര്‍ഷത്തെ പാരമ്പര്യമുള്ള കോര്‍ണര്‍ ഹൗസ് സെലിബ്രിറ്റികള്‍ക്കിടയില്‍ പ്രശസ്തമാണ്. 1982-ല്‍ നാരായണ്‍ റാവുവാണ് ഈ കടയ്ക്ക് തുടക്കം കുറിച്ചത്. ദീപിക പദുക്കോണ്‍, രാഹുല്‍ ദ്രാവിഡ്, മഹേഷ് ഭൂപതി തുടങ്ങിയവരെല്ലാം ഇവിടുത്തെ സ്ഥിരം സന്ദര്‍ശകരാണ്.
ബ്രിട്ടീഷ് പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ഋഷി സുനാകിന്റെ ഭാര്യയാണ് അക്ഷതാ മൂര്‍ത്തി. കഴിഞ്ഞ ആഴ്ച എഴുത്തുകാരി ചിത്ര ബാര്‍ജിയുടെ പുസ്തകം ‘ആന്‍ അണ്‍കോമണ്‍ ലവ്: ദ ഏര്‍ലി ലൈഫ് ഓഫ് സുധ ആന്റ് നാരായണ മൂര്‍ത്തി’യുടെ പ്രകാശന ചടങ്ങിന് മാതാപിതാക്കള്‍ക്കൊപ്പം അക്ഷതാ മൂര്‍ത്തി എത്തിയിരുന്നു. ബെംഗളൂരുവിലെ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് കൊമേഴ്‌സിലായിരുന്നു ചടങ്ങ്. 1970-കളില്‍ സുധാ മൂര്‍ത്തിയെ കണ്ടുമുട്ടിയ കാലത്തെ കുറിച്ചുള്ള നാരായണ മൂര്‍ത്തിയുടെ ഓര്‍മകളാണ് ഈ പുസ്തകത്തിലുള്ളത്.
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…