മുംബൈ: അമുൽ പരസ്യങ്ങളുടെ പ്രതീകമായ അമുൽ ഗേളിന്റെ സ്രഷ്ടാവും പരസ്യമേഖലയിലെ പ്രമുഖനുമായ സിൽവസ്റ്റർ ഡാകുന വിടവാങ്ങി. മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. ചുവന്ന പുള്ളിയുടുപ്പും നീല മുടിയും റോസ് കവിളുകളുമുള്ള അമുൽ ഗേൾ എന്ന കാർട്ടൂൺ ചിത്രത്തിന് അമുലിന്റെ ജനപ്രീതി കൂട്ടാൻ കഴിഞ്ഞിരുന്നു. ഈ ജനപ്രിയ ചിത്രത്തിന്റെ സൃഷ്ടാവായിരുന്നു സിൽവസ്റ്റർ ഡാകുന.
ധവളവിപ്ലവത്തിന്റെ പിതാവായ അമുൽ കുര്യന്റെ നിർദേശപ്രകാരമാണ് അമുൽ ബട്ടറിനായി 1966 ൽ അട്ടർലി ബട്ടർലി എന്ന പരസ്യവാചകത്തോടെ സിൽവസ്റ്റർ ഡാകുന അമുൽ ഗേളിനെ അവതരിപ്പിച്ചത്. ഇന്നും അമുൽ പരസ്യങ്ങളിൽ നർമപ്രധാനമായ പരസ്യവാചകങ്ങളോടെ ഈ കഥാപാത്രം നിറഞ്ഞുനിൽക്കുകയാണ്.
കുസൃതിക്കാരിയായ ഒരു പെൺകുട്ടിയെ മുൻനിർത്തി വീട്ടമ്മമാരുടെ ഹൃദയങ്ങളിലൂടെ ഇന്ത്യയിലെ അടുക്കളയിലേക്കു നടന്നുകയറുന്ന പരസ്യമായിരുന്നു അമുൽ കുര്യൻ മുന്നോട്ടുവെച്ചത്. ചുവന്ന പുള്ളിയുടുപ്പും ഇതിനുചേരുന്ന റിബ്ബണും പോണിയും ചുവന്ന ഷൂവും ധരിച്ച് നീലമുടിയുള്ള അമുൽ ഗേൾ ആർട്ട് ഡയറക്ടറായിരുന്ന യൂസ്റ്റേസ് ഫെർണാണ്ടസിന്റെ സഹായത്തോടെ അവതരിക്കുകയായിരുന്നു. തിരുവനന്തപുരം എം.പി. ശശി തരൂരിന്റെ സഹോദരിമാരായ ശോഭയും സ്മിതയുമാണ് അമുൽ ഗേളായി മാറിയത്. അമുൽ പരസ്യം തരംഗമായതോടെ 1969-ൽ അദ്ദേഹം ഡാകുന കമ്യൂണിക്കേഷൻസ് എന്ന കമ്പനിക്കു തുടക്കമിട്ടു. നിലവിൽ അതിന്റെ ചെയർമാനായിരുന്നു സിൽവസ്റ്റർ ഡാകുന.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ആഗോളതലത്തിൽ വലിയ പ്രാധാന്യം. റഷ്യൻ…
അരിയിൽ ഷുക്കൂർ വധക്കേസിൽ എറണാകുളം പ്രത്യേക സിബിഐ കോടതി വിധി പ്രസ്താവിച്ചതോടെ ഒന്നര പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടത്തിന് നിർണായക വഴിത്തിരിവ്.…
ജമ്മു കശ്മീരിലെ കുൽഗാമിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റ ഭീകരാക്രമണവുമായി ബന്ധമുള്ള ലഷ്‌കർ-ഇ-ത്വയ്ബ ഭീകരൻ ഉമർ നിസാർ ദാറിനെ 'ബ്രെഡ്…
അരുണാചൽ പ്രദേശിലെ നാംസായിലുള്ള ഗോൾഡൻ പഗോഡയിൽ ഭഗവാൻ ശ്രീബുദ്ധന്റെ തിരുശേഷിപ്പുകൾ ദർശിക്കാൻ രണ്ടുദിവസത്തിനുള്ളിൽ എത്തിയത് 12,000-ത്തിലധികം ഭക്തർ. ശാക്യമുനി ബുദ്ധന്റെ…
ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റി സ്വന്തം വിഷമങ്ങൾ പലപ്പോഴും ഉള്ളിലൊതുക്കുന്നവരാണ് നിരവധി പുരുഷന്മാർ. കരയാൻ തോന്നുമ്പോഴും കരയരുതെന്ന് സ്വയം പഠിപ്പിക്കപ്പെടുന്നവർ.…
അരുണാചൽ പ്രദേശിന്റെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനും ക്രമസമാധാന, ആഭ്യന്തര സുരക്ഷാ വിഷയങ്ങൾ ചർച്ച ചെയ്യാനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ…