Kerala

ലൈംഗികാവശ്യവുമായി ബന്ധപ്പെട്ട തർക്കം;ഫാത്തിമ ഫഹ്നയുടെ കൊലപാതകത്തിൽ ഭർത്താവ് മുഹമ്മദ് റഫീഖ് കുറ്റക്കാരൻ

മലപ്പുറം: യുവതിയുടെ മരണം കൊലപാതകമെന്ന് വ്യക്തമാക്കി പോലീസ്. ഭർത്താവ് മുഹമ്മദ് റഫീഖാണ് ഫാത്തിമ ഫഹ്നയെ കൊലപ്പെടുത്തിയത് എന്ന് മൊഴി നൽകി. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ ആഭരണങ്ങൾ ഭർത്താവിൽ നിന്ന് കണ്ടെടുത്തു.
യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ തന്നെ പൊലീസ് യുവതിയുടെ ഭർത്താവായ റഫീഖിനെ കസ്റ്റഡിയിലെടുത്തിട്ടുരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഭർത്താവ് കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.

ഭാര്യയുമായി നേരത്തെ തന്നെ ചില പ്രശ്നങ്ങൾ ഉണ്ട് എന്ന് പ്രതി പറഞ്ഞു. ഭാര്യയിൽ പലതരത്തിലുള്ള സംശയങ്ങൾ ഉണ്ടായിരുന്നു. അതാണ് പ്രധാനമായിട്ടും ഈ കൊലപാതകത്തിലേക്ക് എത്തിച്ചത്. കൂടാതെ സംഭവം നടക്കുന്ന ദിവസം പ്രതി റഫീഖ് ആ ചില ലൈംഗിക ആവശ്യങ്ങൾ ഭാര്യയോട് ഉന്നയിച്ചിരുന്നു. യുവതി ഇത് നിരസിച്ചു. ഇതിൽ പ്രകോപിതനായാണ് താൻ അതിക്രൂരമായി ഭാര്യയെ കൊന്നുകളഞ്ഞത് എന്ന് റഫീഖ് പൊലീസിനു മൊഴിനൽകി. കൈകാലുകൾ ബന്ധിപ്പിച്ച്, വായ മൂടിക്കെട്ടി, ശ്വാസം മുട്ടിച്ച് കഴുത്ത് ഞെരിച്ചാണ് താൻ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് റഫീഖ് മൊഴിനൽകി.

Anusha PV

Recent Posts

നിയമസഭാ തെരഞ്ഞെടുപ്പ്; അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്; വോട്ടെണ്ണൽ ആരംഭിച്ചു; നെഞ്ചിടിപ്പോടെ സ്ഥാനാർത്ഥികൾ!

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്. രാവിലെ ആറ് മണിയോടെ…

13 mins ago

ഓരോ രാശിക്കാരും ഈ ആഴ്ച ശ്രദ്ധിക്കേണ്ടത് ഇതെല്ലാം…|CHAITHANYAM|

ഓരോ രാശിക്കാരും ഈ ആഴ്ച ശ്രദ്ധിക്കേണ്ടത് ഇതെല്ലാം...|CHAITHANYAM|

20 mins ago

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത; ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മലയോര മേഖലകളിലടക്കം ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ്…

27 mins ago

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

10 hours ago