”മുഖത്തെ ഭാവം കണ്ടാല്‍ തോന്നും ഞാന്‍ എന്തോ അങ്ങേരെ പീഡിപ്പിക്കാന്‍ പോകുവാണെന്ന്, എന്നാലും എന്റെ പല്‍വാല്‍ദേവാ”?

ബാഹുബലി വില്ലൻ റാണ ദഗുബതിക്കൊപ്പം സെല്‍ഫി എടുത്ത അനുഭവം ആരാധകരോട് പങ്കുവച്ചിരിക്കുകയാണ് മിനിസ്‌ക്രീന്‍ താരം ജിഷിന്‍ മോഹന്‍. ഒരു അവാര്‍ഡ് നൈറ്റിനിടെ റാണയെ കണ്ടതും സെല്‍ഫി എടുക്കാന്‍ പോയതുമായ അനുഭവമാണ് ജിഷിൻ തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.

ജിഷിന്‍ മോഹന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു: ഒരു സെല്‍ഫിക്കഥ. ഏതോ ഒരു അവാര്‍ഡ് നൈറ്റ് ആയിരുന്നു. ഈ റാണ ദഗുബതി ഇരുന്നതിന്റെ തൊട്ടു പുറകിലത്തെ നിരയില്‍ ആയിരുന്നു ഞാനും ഇരുന്നത്. ബാഹുബലി കത്തി നില്‍ക്കുന്ന സമയം. ഒരു സെല്‍ഫി എങ്ങനെ എടുക്കും എന്ന് ആലോചിച്ചിരിക്കുവായിരുന്നു ഞാന്‍. ചങ്ങാതിയുടെ കൂടെ ഉള്ള ബോഡിഗാര്‍ഡ് മല്ലന്മാരെ കണ്ടപ്പോള്‍ ആ ആഗ്രഹം മനസ്സിലൊതുക്കി വെച്ച് അവിടെ തന്നെ ഇരുന്നു കുറെ നേരം. ലവന്മാര്‍ അങ്ങോട്ട് തിരിഞ്ഞു നില്‍ക്കുന്ന കാരണം സ്റ്റേജിലെ പെര്‍ഫോമന്‍സുകള്‍ കാണാനും പറ്റുന്നില്ല. ഇവന്മാര്‍ക്ക് അവിടെങ്ങാനും ഇരുന്നു കൂടെ.. ഇവന്മാരുടെ പിന്‍ മസിലുകള്‍ കാണാനാണോ നമ്മളിവിടെ ഇരിക്കുന്നെ .. ഇടവേള വന്ന നിമിഷം. രണ്ടും കല്‍പ്പിച്ച് എഴുന്നേറ്റ് അടുത്തേക്ക് ചെന്നു. പ്രതീക്ഷിച്ച പോലെ ബോഡിഗാര്‍ഡ് തടിമാടന്മാര്‍ പിടിച്ചു നിര്‍ത്തി.

അവരുടെ മുഖത്തെ ഭാവം കണ്ടാല്‍ തോന്നും ഞാന്‍ എന്തോ അങ്ങേരെ പീഡിപ്പിക്കാന്‍ പോകുവാണെന്ന്. ഒരു അവാര്‍ഡ് നൈറ്റിന്റെ മുന്‍നിര സീറ്റുകളില്‍ ഇരിക്കുന്നവര്‍ സെലിബ്രിറ്റികള്‍ ആയിരിക്കും എന്ന് ഈ മണ്ടന്മാര്‍ക്ക് ഊഹിച്ചു കൂടെ… എവിടെ.. ലവന്മാര്‍ക്ക് മസില്‍ മാത്രമല്ലേ ഉള്ളു.. വിവരമില്ലല്ലോ… ഏതായാലും അങ്ങേര്‍ക്ക് ആ ബോധം ഉണ്ടായിരുന്നു. എന്നെ അടുത്തേക്ക് വിളിച്ച് സെല്‍ഫി എടുക്കാന്‍ സമ്മതിച്ചു.

എന്നാലും എന്റെ പല്‍വാല്‍ദേവാ.. ബാഹുബലിയില്‍ കാളയെ ഒറ്റയ്ക്ക് തറപറ്റിച്ച നിങ്ങള്‍ക്ക് എന്തിനാ മച്ചാനേ ഇത്രേം ബോഡിഗാര്‍ഡ്. എന്തേലും ആവട്ടെ. ഇതോടെ ഞാനൊരു കാര്യം ഉറപ്പിച്ചു. ഞാന്‍ ഏതായാലും ബോഡിഗാര്‍ഡിനെ വെയ്ക്കുന്നില്ല. എന്റെ കൂട്ടുകാര്‍ക്ക് എപ്പോ വേണേലും എന്റടുത്തു വന്നു സെല്‍ഫി എടുക്കാം കേട്ടോ.. എന്നു പറഞ്ഞാണ് ജിഷിന്‍ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. പോസ്റ്റ് കാണാം.

https://www.facebook.com/jishin.mohan.9/posts/10160433689213219

admin

Recent Posts

പൂഞ്ച് ഭീകരാക്രമണം ! പാക് തീവ്രവാദികളുടെ രേഖാചിത്രം പുറത്ത് വിട്ട് സൈന്യം ! വിവരം നൽകുന്നവർക്ക് ഇരുപത് ലക്ഷം രൂപ പാരിതോഷികം

ജമ്മു-കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ട് പാക് തീവ്രവാദികളുടെ രേഖാചിത്രം സൈന്യം പുറത്തുവിട്ടു. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക്…

21 mins ago

കോൺഗ്രസിന് എവിടെ നിന്നാണ് ഇത്രയും പണം കിട്ടിയത് ?

കണ്ടെത്തിയത് തെരഞ്ഞെടുപ്പ് കാലത്ത് ചെലവഴിക്കാനായി കോണ്‍ഗ്രസ് അഴിമതിയിലൂടെ സമ്പാദിച്ച പണമോ ?

30 mins ago

80K ഭക്തര്‍ വന്നാല്‍ മതി| അയ്യനെ കാണാന്‍ ദേവസ്വം ബോര്‍ഡ് കനിയണമോ…?

ശബരിമലയിലാവട്ടെ തൃശൂര്‍ പൂരത്തിലാവട്ടെ, ആററുകാലില്‍ ആവട്ടെ പോലീസിന്റെ ക്രൗഡ് മാനേജ്‌മെന്റ് പ്‌ളാന്‍ എന്താണ്..? കൂടുതല്‍ വിശ്വാസികളെ ശബരിമലയില്‍ എത്തിക്കാന്‍ വിമാനത്താവളവും…

55 mins ago

ഇരകളുടെ സ്വകാര്യത ഉറപ്പാക്കണം! പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ഡൗൺലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ കേസ്

ജെഡിഎസ് നേതാവും ഹാസൻ സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ഡൗൺലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ കേസെടുക്കുമെന്ന് പ്രത്യേത…

1 hour ago

നടുറോഡില്‍ മാസ് കാണിച്ചതില്‍ സഖാവ് മേയര്‍ക്കും ഭര്‍ത്താവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ് ! നടപടി ഡ്രൈവര്‍ യദുവിന്റെ ഹര്‍ജിയില്‍

നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി തർക്കമുണ്ടാക്കിയ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ…

2 hours ago

ഇയാൾ ഒരു നേതാവാണോ ?

വീണ്ടും സ്വന്തം പാർട്ടിയിലെ പ്രവർത്തകനെ ത-ല്ലി ഡി കെ ശിവകുമാർ ! കോൺഗ്രസുകാർക്ക് അഭിമാനമില്ലേയെന്ന് ബിജെപി

2 hours ago