Categories: IndiaNATIONAL NEWS

ഗാല്‍വനില്‍ വീരമൃത്യു വരിച്ച ധീര സൈനികര്‍ ഇനി ചരിത്രത്താളുകളിലേക്ക്; ദേശീയ യുദ്ധ സ്മാരകത്തില്‍ പേരുകള്‍ ആലേഖനം ചെയ്യും

ദില്ലി: ഗാല്‍വന്‍ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ധീര സൈനികര്‍ ഇനി ചരിത്രത്താളുകളിലേക്ക് വീരമൃത്യു വരിച്ച ധീര സൈനികരോടുളള ആദരവായി ഇവരുടെ പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ആലേഖനം ചെയ്യും. 16 ബീഹാര്‍ റെജിമെന്റ് ബറ്റാലിയനിലെ കേണല്‍ സന്തോഷ് ബാബു ഉള്‍പ്പെടെയുള്ള സൈനികരാണ് സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ചത്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘഷത്തിലാണ് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ 2020 ജൂണില്‍, 20 സൈനികര്‍ വീരമൃത്യു വരിച്ചത്.

വീരമൃത്യു വരിച്ച 20 സൈനികരുടെ പേരുകളാണ് ദേശീയ യുദ്ധ സ്മാരകത്തില്‍ എഴുതി ചേര്‍ക്കുന്നത്. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി സൈനികരുടെ പേരുകള്‍ യുദ്ധ സ്മാരകത്തില്‍ ആലേഖനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 15 രാത്രിയാണ് കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും ഇന്ത്യന്‍ സേനയുമായി സംഘര്‍ഷം നടന്നത്. ഇരു രാജ്യങ്ങളുമായുള്ള കരാര്‍ ലംഘിച്ച് മാരക ആയുധങ്ങള്‍ ഉപയോഗിച്ചാണ് ചൈനീസ് സൈന്യം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഇരുപതോളം ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിയ്ക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

B4 Admin

Recent Posts

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസില്‍. വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ

തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…

7 hours ago

തലയോട്ടിയ്ക്ക് ക്ഷതം, കാഴ്ചയ്ക്ക് തടസം. ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നു

ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…

9 hours ago

എ.എ.പി നേതാവിനെ കബളിപ്പിച്ച് വ്യാജ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞതായി പരാതി

അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…

9 hours ago

വ്യോമസേനയെ നയിക്കാന്‍ പുതിയ കരുത്ത്. എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ എയര്‍ ചീഫ് മാര്‍ഷ്യല്‍ ആയി നിയമിക്കപ്പെട്ടു

എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…

9 hours ago

അയ്യപ്പഭക്തർക്ക് ആശ്വാസമായി പുതിയ തീരുമാനം: ശബരിമല സന്നിധാനത്ത് ഇനി 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം, സുതാര്യത ഉറപ്പാക്കി ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…

10 hours ago

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് ആര്‍. ശ്രീലേഖയുടെ രാജി. യു.ഡി.എഫ് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. എല്‍.ഡി.എഫ് – യു.ഡി.എഫ് സഖ്യത്തെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…

15 hours ago