Categories: General

കുറിപ്പടി ഇല്ലാതെ ഗര്‍ഭ നിരോധന ഗുളികകളും കിറ്റുകളും വിറ്റു; ആമസോണിനും ഫ്ലിപ്കാര്‍ട്ടിനും നോട്ടീസ് അയച്ച്‌ സര്‍ക്കാര്‍

മുംബൈ: ഇ-കൊമേഴ്സ് വമ്പന്മാരായ ആമസോണിനും ഫ്ലിപ്കാര്‍ട്ടിനും നോട്ടീസ് അയച്ച്‌ മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി. കുറിപ്പടി ഇല്ലാതെ ഗര്‍ഭ നിരോധന ഗുളികകളും കിറ്റുകളും വിൽക്കുന്നതിനെതിരെയാണ് കമ്പനികൾക്കെതിരെ മഹാരാഷ്ട്ര സർക്കാർ നോട്ടീസ് അയച്ചത്. 1940ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്‌ട് പ്രകാരമാണ് നടപടി.

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ലഭ്യമാണെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെ എഫ്ഡിഎ നടപടി തുടങ്ങിയത്. 34 ഇ-കൊമേഴ്‌സ് പോർട്ടലുകൾ ഇത്തരത്തിൽ കുറിപ്പടി ഇല്ലാതെ മരുന്നുകൾ വിൽക്കുന്നുണ്ടോയെന്ന് പരിശോധിച്ചതായും എഫ്ഡിഎ വ്യക്തമാക്കി.

അതേസമയം രാജ്യത്ത് ഫ്ലാഷ് സെയ്ൽ നിരോധിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. ഇ-കൊമേഴ്സ് സ്ഥാപനങ്ങളെ നിയന്ത്രിക്കാനുളള ച‌ട്ടം ഓ​ഗസ്റ്റ് അവസാനത്തോടെ അന്തിമമാക്കാനൊരുങ്ങുന്നതിനിടയിലാണ് തീരുമാനം. നിശ്ചിത ഇടവേളകളിലും ഉത്സവ ദിവസങ്ങളിലും നടത്തുന്ന വിലക്കിഴിവ് ഉറപ്പാക്കുന്ന ഫ്ലാഷ് സെയിൽ നിരോധിക്കില്ല. എന്നാൽ, അപ്രായോ​ഗികമായ ഡിസ്കൗണ്ട് പ്രഖ്യാപിക്കൽ തടയാനും കരട് ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

1 hour ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

2 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

3 hours ago