Featured

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി: ഇറാനെതിരെ ആക്രണം സ്ഥിരീകരിച്ച് അമേരിക്ക; ലക്ഷ്യമിട്ടത് വ്യോമ പ്രതിരോധ സംവിധാനങ്ങളെ

വാഷിങ്ടൺ : പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം കനക്കുന്നു. അമേരിക്കൻ കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ, ഇറാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ശക്തമായ പ്രത്യാക്രമണം നടത്തിയതായി അമേരിക്കൻ സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഇറാനിലെ സിരിക്, ഖേഷം ദ്വീപുകളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ മാധ്യമങ്ങളും സമ്മതിച്ചിട്ടുണ്ട്.

ഇറാന്റെ കപ്പലാക്രമണത്തിന് കനത്ത തിരിച്ചടി നൽകിയതോടെ പശ്ചിമേഷ്യ പൂർണ്ണമായും യുദ്ധഭീതിയുടെ നിഴലിലായിരിക്കുകയാണ്.
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടി ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം ഉണ്ടായതായും ബഹ്റൈനിൽ ഇറാൻ ആക്രമണ മുന്നറിയിപ്പ് നൽകിയതായും വിവരമുണ്ട്. അതേസമയം ഇറാനെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് രംഗത്തെത്തി. അമേരിക്കൻ സൈന്യം ഈ വിഷയം പൂർണ്ണമായി കൈകാര്യം ചെയ്യാൻ തീരുമാനിച്ചാൽ ഇറാൻ എന്ന രാജ്യം തന്നെ ബാക്കിയുണ്ടാകില്ലെന്നായിരുന്നു ട്രമ്പിന്റെ മുന്നറിയിപ്പ്. സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ തിങ്കളാഴ്ച നടക്കുമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

B4 Admin

Recent Posts

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

5 hours ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

5 hours ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

7 hours ago

അക്രമപ്രതിഷേധക്കാർക്ക് സർക്കാർ ജോലിയില്ല: കർശന നിയമവുമായി യോഗി സർക്കാർ

അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…

10 hours ago

പത്തനംതിട്ടയിൽ ദാരുണ അപകടം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു

പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…

11 hours ago

ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലിന് തിരിച്ചടിയോ? ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രം ട്രസ്റ്റിന് തിരികെ നൽകാൻ ഹൈക്കോടതി

ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…

17 hours ago