cultural events

റീലിനായി അമ്പലമുറ്റം അരങ്ങാകുമ്പോൾ നഷ്ടമാകുന്നത് നൂറ്റാണ്ടുകളുടെ പവിത്രത

പ്രാർത്ഥനയ്ക്കും ആത്മീയ ശാന്തിക്കുമായി നാം കെട്ടിപ്പടുത്ത പുണ്യസങ്കേതങ്ങളാണ് നമ്മളുടെ ക്ഷേത്രങ്ങൾ. എന്നാൽ ഇന്ന് പല പുരാതന ക്ഷേത്രങ്ങളും കേവലം വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറ്റപ്പെടുകയാണോ എന്ന ഗൗരവകരമായ ചോദ്യം ഉയരുകയാണ്. കാഞ്ചീപുരത്തെ പുരാതന ക്ഷേത്രങ്ങളിൽ നിന്നുള്ള വ്ലോഗിംഗ് ദൃശ്യങ്ങളും അതിനെ തുടർന്നുണ്ടാകുന്ന ചർച്ചകളുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.കാഞ്ചീപുരം ഏകാമ്പരനാഥർ ക്ഷേത്രത്തിലും കാമാക്ഷിയമ്മൻ കോവിലിലും നടക്കുന്നത് തികച്ചും സങ്കടകരമായ കാഴ്ചകളാണെന്ന് ഭക്തർ ചൂണ്ടിക്കാണിക്കുന്നു. സോഷ്യൽ മീഡിയയിൽ കണ്ടന്റുകൾ ഉണ്ടാക്കാനും റീലുകൾ ചിത്രീകരിക്കാനുമുള്ള ഇടമായി പുണ്യക്ഷേത്രങ്ങൾ മാറുമ്പോൾ അവിടെ നഷ്ടപ്പെടുന്നത് നൂറ്റാണ്ടുകളുടെ പവിത്രതയാണ്.അമ്പലമുറ്റം എന്നാൽ ഭക്തിയോടെ മനസ്സർപ്പിച്ച് പ്രാർത്ഥിക്കേണ്ട ഇടമാണ്. എന്നാൽ അവിടെ വ്ലോഗിംഗ് നടത്തുകയും, സൗഹാർദ്ദത്തിന്റെ പേരിൽ ക്ഷേത്രനിയമങ്ങളെയും ആചാരങ്ങളെയും ലഘൂകരിച്ച് കാണിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഒരുവിഭാഗം ഭക്തർ വ്യക്തമാക്കി രംഗത്തുവരുന്നത്.ഇവിടെ ശക്തമായ ചോദ്യങ്ങളും വിമർശനങ്ങളുമാണ് ഭക്തരുടെ ഭാഗത്തുനിന്ന് ഉയരുന്നത്. മറ്റ് മതങ്ങളുടെ ആരാധനാലയങ്ങളിൽ, പ്രത്യേകിച്ച് മസ്ജിദുകളിൽ അവിടുത്തെ നിയമങ്ങൾക്കും ആചാരങ്ങൾക്കും വിരുദ്ധമായി മറ്റൊരു മതസ്ഥന് അല്ലെങ്കിൽ ഒരു ബ്രാഹ്മണന് എളുപ്പത്തിൽ പ്രവേശിച്ച് ഇതുപോലെ വീഡിയോ ചിത്രീകരിക്കാൻ സാധിക്കുമോ എന്ന ചോദ്യം പലരും മുന്നോട്ടുവെക്കുന്നു.ഏതൊരു ആരാധനാലയത്തിനും അതിന്റേതായ ആചാരങ്ങളും നിയന്ത്രണങ്ങളുമുണ്ട്.

എന്നാൽ ക്ഷേത്രങ്ങളിൽ മാത്രം ഇത്തരം കാര്യങ്ങൾ നിസ്സാരവത്കരിക്കപ്പെടുകയും, അത് ടൂറിസത്തിന്റെയോ സൗഹാർദ്ദത്തിന്റെയോ പേരിൽ ന്യായീകരിക്കപ്പെടുകയും ചെയ്യുന്നത് ശരിയല്ലെന്നാണ് ഇവരുടെ പക്ഷം.തമിഴ്‌നാട് സർക്കാരും ദേവസ്വം ബോർഡും ക്ഷേത്രങ്ങളുടെ പരമ്പരാഗത ആചാരങ്ങൾ സമാന രീതിയിൽ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നു എന്ന ആരോപണം ശക്തമാണ്. ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിൽ ആർക്കും പ്രവേശിക്കാവുന്ന പൊതുയിടങ്ങളായി പുരാതന ക്ഷേത്രങ്ങളെ മാറ്റുന്നത് അത്യന്തം അപകടകരമാണ്.കാഞ്ചീപുരം ജില്ലാ ഭരണകൂടവും അമ്പല ട്രസ്റ്റും ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും, പ്രവേശന നിയമങ്ങളും വസ്ത്രധാരണ രീതികളും കർശനമാക്കണമെന്നും ഭക്ത സംഘടനകൾ ശക്തമായി ആവശ്യപ്പെടുന്നു.ടൂറിസ്റ്റ് സ്പോട്ടുകൾ കാണാനും ആസ്വദിക്കാനും ധാരാളം മറ്റു സ്ഥലങ്ങളുണ്ട്. എന്നാൽ ക്ഷേത്രങ്ങൾ അങ്ങനെയല്ല, അത് ദൈവസാന്നിധ്യം അനുഭവിക്കേണ്ട പുണ്യസങ്കേതങ്ങളാണ്.

കാഞ്ചീപുരത്തെ ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ക്ഷേത്രങ്ങളുടെ പവിത്രതയും ആചാരങ്ങളും സംരക്ഷിക്കാൻ തമിഴ്‌നാട് സർക്കാരും കാഞ്ചീപുരം ജില്ലാ ഭരണകൂടവും അടിയന്തരമായി ഇടപെടുമെന്നാണ് വിശ്വാസികൾ പ്രതീക്ഷിക്കുന്നത്.ആരാധനാലയങ്ങളുടെ വിശുദ്ധിയും ആചാരങ്ങളും സംരക്ഷിക്കപ്പെടേണ്ടത് പ്രാഥമികമായ കടമയാണ്. ഇന്നത്തെ കാലത്ത് ആരാധനാലയങ്ങളെ കേവലം റീൽസുകൾ ചിത്രീകരിക്കാനും സോഷ്യൽ മീഡിയ കണ്ടന്റുകൾ ഉണ്ടാക്കാനുമുള്ള ഇടങ്ങളായി മാത്രം ചുരുക്കി കാണുന്ന ഒരു പ്രവണത വർദ്ധിച്ചുവരികയാണ്. എന്നാൽ, ദൈവാലയങ്ങളെ ഭക്തിയോടും പവിത്രതയോടും കൂടിയ ആരാധനാലയങ്ങളായി തന്നെ കാണണം; ടൂറിസ്റ്റ് സ്പോട്ടുകളെ അത്തരം വിനോദങ്ങൾക്കായും കാണണം. ഇവ രണ്ടും തമ്മിൽ കൂട്ടിക്കുഴച്ച് ആരാധനാലയങ്ങളുടെ വിശുദ്ധിയെല്ലാമില്ലാതാക്കുന്ന ഈ സംസ്കാരം അത്ര നല്ലതല്ല. പരമ്പരാഗതമായ ആചാരങ്ങളെയും പവിത്രതയെയും മാനിച്ചുകൊണ്ട് മാത്രമേ ഏതൊരു മുന്നേറ്റവും മുന്നോട്ട് പോകാവൂ എന്ന ശക്തമായ സന്ദേശമാണ് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നത്.

anjaliv

Recent Posts

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

10 hours ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

12 hours ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

15 hours ago

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

22 hours ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

1 day ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

2 days ago