International

ഫിഡൽ കാസ്‌ട്രോയുടെ സഹോദരി ജൊനിറ്റ കാസ്‌ട്രോ അന്തരിച്ചു! വിടവാങ്ങിയത് ചരിത്രം രേഖപ്പെടുത്തിയ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരോധി !

വാഷിങ്ടണ്‍: ക്യൂബന്‍ ഭരണാധികാരികളായിരുന്ന ഫിഡല്‍ കാസ്‌ട്രോയുടെയും റൗള്‍ കാസ്‌ട്രോയുടെയും സഹോദരിയും ചരിത്രം രേഖപ്പെടുത്തിയ കടുത്ത കമ്മ്യൂണിസ്റ്റ് വിരോധിയുമായിരുന്ന ജൊനിറ്റ കാസ്‌ട്രോ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ക്യൂബയിൽ നിന്ന് പലായനം ചെയ്ത് അമേരിക്കന്‍ ചാരസംഘടനയായ സിഐഎക്കായി ക്യൂബന്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചിരുന്ന ഇവർ നീണ്ട 60 വർഷത്തോളം ഫ്ളോറിഡയിലായിരുന്നു താമസിച്ചിരുന്നത്. മിയാമി നഗരത്തിൽ വച്ചായിരുന്നു അന്ത്യം.

2019-ല്‍ ഫിദല്‍ ആന്റ് റൗള്‍ മൈ ബ്രദേഴ്‌സ് ദി സീക്രട്ട് ഹിസ്റ്ററി എന്ന ജോനിറ്റയുടെ സഹ എഴുത്തുകാരിയായ മാദ്ധ്യമ പ്രവര്‍ത്തക മരിയ അന്റോണിറ്റ കൊള്ളിന്‍സ് തിങ്കളാഴ്ചയാണ് മരണ വിവരം സമൂഹ മാദ്ധ്യമത്തിലൂടെ അറിയിച്ചത്.എന്നാൽ ക്യൂബൻ അധികൃതർ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ജൊനിറ്റ കാസ്‌ട്രോ ഫിഡൽ കാസ്‌ട്രോയ്ക്കൊപ്പം പഴയ ചിത്രം

രഹസ്യസന്ദേശങ്ങള്‍ ക്യൂബയിലേക്കു കടത്താന്‍ സിഐഎ തന്നെ ഉപയോഗിച്ചായി ജൊനിറ്റ തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു.

കമ്യൂണിസ്റ്റുകാരായ സഹോദരന്മാര്‍ക്കും കടുത്ത കമ്യൂണിസ്റ്റ് വിരോധിയായ ജൊനിറ്റ 1963-ല്‍ അമ്മ മരിച്ചതോടെ ജോനിറ്റ മെക്‌സിക്കോയിലേക്കുപോയി. മെക്‌സിക്കോയിലെത്തിയ ശേഷം അവര്‍ സഹോദരങ്ങളെ നേരില്‍ കണ്ടിട്ടില്ല.

ഫിഡലിനും റൗളിനുമെതിരെ രൂക്ഷമായ ഭാഷയിൽ എന്നും സംസാരിച്ച അവർ വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു ജയിലാക്കി ക്യൂബയെ തന്റെ സഹോദരങ്ങള്‍ മാറ്റിയെന്നും അന്താരാഷ്ട്ര കമ്യൂണിസം അടിച്ചേല്‍പ്പിക്കുന്ന പീഡനത്തിന്റെ കുരിശില്‍ ആളുകളെ ബന്ധികളാക്കിയെന്നും തുറന്നടിച്ചു.

സിഐഎക്കുവേണ്ടി പ്രവര്‍ത്തിച്ചത് രഹസ്യമായിരുന്നതിനാല്‍ ഒരു വര്‍ഷത്തിനുശേഷം അമേരിക്കയിലെത്തിയ ഇവരെ പല ക്യൂബന്‍ പ്രവാസികളും കമ്യൂണിസ്റ്റ് ചാരയാണെന്നു പോലും ഒരു കാലത്ത് സംശയിച്ചിരുന്നു. 1984-ല്‍ ജൊനിറ്റക്ക് അമേരിക്കന്‍ പൗരത്വവും ലഭിച്ചു.

2008-വരെയായിരുന്നു കാസ്‌ട്രോയുടെ ഭരണം. പിന്നീട് സഹോദരന്‍ റൗളിന് അധികാരം കൈമാറി. 2006-ല്‍ ഫിഡല്‍ കാസ്‌ട്രോയുടെ ആരോഗ്യനില ഗുരുതരമായതോടെ ലിറ്റില്‍ ഹവാനയിലെ ജനങ്ങളടക്കം ഇത് ആഘോഷിച്ചു. എന്നാല്‍, തനിക്ക് സന്തോഷിക്കാന്‍ കഴിയില്ലെന്നും കാസ്‌ട്രോ തന്‌റെ സഹോദരനാണെന്നും രാഷ്ട്രീയപരവും ആശയപരവുമായ കാരണങ്ങളാലാണ് സഹോദരങ്ങളോട് അകന്നതെന്നും അതിൽ തനിക്ക് വലിയ വിഷമമുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. 2016-ല്‍ കാസ്‌ട്രോ അന്തരിച്ചു. 92കാരനായ റൗള്‍ നിലവിൽ അസുഖങ്ങളെതുടര്‍ന്ന് ചികിത്സയിലാണ്

Anandhu Ajitha

Recent Posts

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിനെ രാജ്യം…

22 mins ago

മേയറുടെ ഡിഗ്രി പരീക്ഷയിലെ മാർക്ക് ഇതാ…കണക്ക് – പൂജ്യം, മലയാളം – 7 ബാക്കി കേൾക്കുക…

ഇംഗ്ലീഷ് അറിയാത്ത വിദ്യാഭ്യാസമന്ത്രിക്ക് LLB എടുക്കാമെങ്കിൽ കണക്കിന് പൂജ്യം വാങ്ങിയ മേയർക്കും IPS എടുക്കാം ; അല്ല പിന്നെ !!

56 mins ago

സ്വാതി മാലിവാളിനോടുണ്ടായ പെരുമാറ്റം അങ്ങേയറ്റം ലജ്ജാകരം!കെജ്‌രിവാളിന്റെ മൗനം അതിശയിപ്പിക്കുന്നു; വിമർശനവുമായി കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ

ദില്ലി : രാജ്യസഭാ എംപി സ്വാതി മാലിവാളിനെ അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച്…

1 hour ago

സിപിഎം നേതാക്കൾ പോലുമറിയാതെ സമരം പിൻവലിച്ചതിനെ കാരണമെന്ത് ? SOLAR CORRUPTION

ആർ എസ്സ് എസ്സിനെ അനുകരിച്ച് സിപിഎം നടത്തിയ സമരം ! പക്ഷെ ആർ എസ്സ് എസ്സ് അല്ല സിപിഎം! സമരം…

1 hour ago

“വരി തെറ്റിക്കുന്ന വാക്കുകൾ” ! മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു

തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ ‘വരി തെറ്റിക്കുന്ന വാക്കുകൾ’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. സാഹിത്യനിരൂപകനും…

1 hour ago

ജയിലിൽ പോയതോടെ കെജ്‌രിവാളിന്റെ സമനില തെറ്റി !

അണ്ണാ ഹസാരെ ഇതല്ല കെജ്‌രിവാളിൽ നിന്നും പ്രതീക്ഷിച്ചത് ; യോഗി ആദിത്യനാഥിന്റെ വാക്കുകൾ കേൾക്കാം...

2 hours ago