General

പ​തി​ന​ഞ്ചാം രാ​ഷ്ട്ര​പ​തി തെരഞ്ഞെടുപ്പ്: രാജ്യം കാത്തിരുന്ന വോട്ടെണ്ണൽ ആരംഭിച്ചു, ചരിത്രത്തിൽ ഇടംപിടിക്കാൻ ദ്രൗപദി മുർമു

ദില്ലി: രാജ്യത്തിൻറെ പതിനഞ്ചാം രാഷ്ട്രപതിയെ ഇന്നറിയാം. ഫലപ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പതിനൊന്നു മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്.

പാർലമെന്റ് മന്ദിരത്തിൽ വെച്ച് വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറൽ പിസി മോദിയുടെ നേതൃത്വത്തിലാണ് വോട്ടെണ്ണൽ നടക്കുന്നത്. വിവിധ നിയമസഭകളിൽ നിന്നുള്ള ബാലറ്റ് പെട്ടികൾ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായിട്ടായിരുന്നു പാർലമെന്റിൽ എത്തിച്ചത്. അതീവ സുരക്ഷയിലാണ് ബാലറ്റ് പെട്ടികൾ സൂക്ഷിച്ചിരിക്കുന്നത്.

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ദ്രൗ​പ​ദി മു​ർ​മു​വി​ന്‍റെ വി​ജ​യം സു​നി​ശ്ചി​ത​മാ​ണ്. യ​ശ്വ​ന്ത് സി​ൻ​ഹ​യാ​ണു പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി. ദ്രൗ​പ​ദി മു​ർ​മു​വി​ന് 65 ശ​ത​മാ​ന​ത്തി​ല​ധി​കം വോ​ട്ട് ല​ഭി​ക്കു​മെ​ന്നാ​ണു സൂ​ച​ന. കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളി​ൽ​നി​ന്ന് മു​ർ​മു​വി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് വീ​ണി​രു​ന്നു.

ദ്രൗ​പ​ദി മു​ർ​മു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ രാ​ഷ്‌​ട്ര​പ​തി​സ്ഥാ​ന​ത്തെ​ത്തു​ന്ന ആ​ദ്യ വനവാസി വ​നി​ത എ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കാ​നാ​കും. 25നു ​പു​തി​യ രാ​ഷ്‌​ട്ര​പ​തി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. 776 എം​പി​മാ​രും 4033 എം​എ​ൽ​എ​മാ​രും ഉ​ൾ​പ്പെ​ടെ 4809 ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു വോ​ട്ട​വ​കാ​ശ​മു​ണ്ടാ​യി​രു​ന്നു. ആ​കെ വോ​ട്ട് മൂ​ല്യം 10,69,358 ആ​ണ്. 99 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. എ​ട്ട് എം​പി​മാ​ർ വോ​ട്ട് ചെ​യ്തി​ല്ല.

Anandhu Ajitha

Recent Posts

ഒടുവിൽ ആശ്വാസ വാർത്ത ! തിരുവനന്തപുരം കരമനയിൽ നിന്ന് കാണാതായ 14 കാരിയെ ഹൈദരാബാദിൽ കണ്ടെത്തി

കരമനയിൽ നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി. ഹൈ​ദരബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക്…

1 hour ago

ഹിമാചൽപ്രദേശിൽ എൽപിജി സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വൻ ദുരന്തം!! എട്ടു വയസ്സുകാരി വെന്തുമരിച്ചു; നിരവധിപ്പേരെ കാണാതായി

സോളൻ : ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലുള്ള അർക്കി ബസാറിൽ പുലർച്ചെയുണ്ടായ എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും എട്ടു…

1 hour ago

ബെംഗളൂരുവിലെ ടെക്കിയുടെ മരണം കൊലപാതകം: മാനഭംഗശ്രമത്തിനിടെ 34 കാരിയെ കൊലപ്പെടുത്തിയത് അയൽവാസിയായ പതിനെട്ടുകാരൻ ! പ്രതിയെ കുടുങ്ങിയത് ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിൽ

ബെംഗളൂരു : രാമമൂർത്തി നഗറിലെ ഫ്ലാറ്റിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ഷർമിള ഡി.കെ.യെ (34) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മാനഭംഗശ്രമത്തിനിടെ…

2 hours ago

കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു ! ഇന്ന് വിവാഹം നടക്കാനിനിരിക്കെ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ്…

3 hours ago

നിരാശയുടെ ദിനം !!! വിജയത്തിലെത്താതെ പിഎസ്എൽവി-സി 62 ദൗത്യം; 16 ഉപഗ്രഹങ്ങൾ നഷ്ടമായി

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് പകുതി…

4 hours ago

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

24 hours ago