Kerala

തട്ടിപ്പ് കേസ്;മേജർ രവി സ്റ്റേഷനിൽ ഹാജരായില്ല,സ്ഥലത്തില്ലെന്ന് വിശദീകരണം

അമ്പലപ്പുഴ: സാമ്പത്തിക തട്ടിപ്പു കേസിൽ ചലച്ചിത്ര സംവിധായകൻ മേജർ രവി സ്റ്റേഷനിൽ ഹാജരായില്ല. കേസിൽ മറ്റൊരു പ്രതിയായ അനിൽ നായർക്ക് കോടതി ജാമ്യം അനുവദിച്ചു. ഇയാൾ സ്റ്റേഷനിൽ ഹാജരായി. മേജർ രവി വ്യാഴാഴ്ച രാവിലെ 10ന് അമ്പലപ്പുഴ സ്റ്റേഷനിൽ ഹാജരാകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. അമ്പലപ്പുഴ സ്വദേശി ഷൈൻ നൽകിയ പരാതിയെ തുടർന്നാണ് മേജർ രവിയും തണ്ടർ ഫോഴ്സ് എന്ന സെക്യൂരിറ്റി കമ്പനി എം.ഡി അനിൽ നായരും സ്റ്റേഷനിൽ ഹാജരാകാൻ ഉത്തരവിട്ടിരുന്നത്. സ്റ്റേഷനിൽ ഹാജരാകുന്ന ഇരുവരെയും അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കാനും ഹൈക്കോടതി നിർദേശിച്ചിരുന്നു.

തണ്ടർഫോഴ്സ് എന്ന സെക്യൂരിറ്റി സ്ഥാപനത്തിൻ്റെ ഡയറക്ടറാക്കാമെന്നു പറഞ്ഞ് തന്നിൽ നിന്ന് പലeപ്പാഴായി 2.10 കോടി രൂപ ഇരുവരും ചേർന്ന് തട്ടിയെടുത്തുവെന്നാണ് ഷൈനിൻ്റെ പരാതി. മേജർ രവിയുടെ അക്കൗണ്ടിലേക്കാണ് കൂടുതൽ തുകയും നൽകിയിരുന്നത്. മാസം 10 ലക്ഷം രൂപ വരുമാനം ലഭിക്കുമെന്ന ഉറപ്പിലാണ് ഈ തുക നൽകിയതെന്നും എന്നാൽ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തിയില്ലെന്നും നൽകിയ പണം തിരികെ ലഭിച്ചില്ലെന്നും ഷൈൻ ആരോപിച്ചു. അമ്പലപ്പുഴ സ്റ്റേഷനിൽ ഷൈൻ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും ഷൈൻ പറഞ്ഞു.. തുടർന്ന് ഷൈൻ കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് കോടതി നിർദേശ പ്രകാരമാണ് അമ്പലപ്പുഴ പൊലീസ് മേജർ രവിക്കെതിരെയും അനിൽ നായർക്കുമെതിരെ കേസെടുത്തത്.

എന്നാൽ, താൻ സ്ഥലത്തില്ലെന്നും ഹാജരാകാൻ സാധിക്കില്ലെന്നും മേജർ രവി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. അനിൽ നായർ വൈകിട്ടോടെ അമ്പലപ്പുഴ സ്റ്റേഷനിൽ ഹാജരായി. മൊഴിയെടുത്ത ശേഷം ഇദ്ദേഹത്തെ പൊലീസ് മജിസ്ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കി. പിന്നീട് ജാമ്യം നൽകി ഇയാളെ വിട്ടയച്ചു.

B4 Admin

Recent Posts

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

1 hour ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

4 hours ago

രാജ്നാഥ് സിങ്ങിന്റെ പേരിൽ വ്യാജപ്രചാരണം: വൈറൽ വീഡിയോ ഡീപ് ഫേക്ക് എന്ന് സൈന്യം

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…

4 hours ago

കുൽഗാമിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം: ധീരരായ ജവാന്മാരുടെ ത്യാഗത്തിന് മുന്നിൽ പതറാതെ ഭാരതം, പ്രദേശം വളഞ്ഞ് സൈന്യം!

ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…

4 hours ago

ശബരിമല സന്നിധാനത്ത് താമസസൗകര്യം ഉറപ്പാക്കാം: ഓൺലൈൻ ബുക്കിംഗ് ഇന്ന് തുറക്കും

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…

4 hours ago

ബി.എൽ.എം തട്ടിപ്പ് കേസ്: പ്രേംകുമാറിന് കുരുക്ക് മുറുകുന്നു അറസ്റ്റിലേക്ക് നീങ്ങി ക്രൈംബ്രാഞ്ച്!

നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…

5 hours ago