We see many videos on social media every day.
ഒട്ടേറെ വീഡിയോകളാണ് ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്.അതിൽ അഭ്യാസപ്രകടനകൾ കാണിക്കുന്നത് മുതൽ വീഡിയോയുടെ വ്യത്യസ്ത നിരകൾ തുടരുകയാണ്. എന്നാൽ അതിൽ കണ്ണ് നനയിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറൽ ആയിരിക്കുന്നത്. ഇവിടെ ഒരു കുരങ്ങനും അതിന് അന്നം നല്കിയിരുന്നയാളും തമ്മിലുള്ള ആത്മ ബന്ധം സൂചിപ്പിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
തനിക്ക് ഭക്ഷണം നല്‍കിയിരുന്ന ആള് മരിച്ചതോടെ അദ്ദേഹത്തിന്റെ മൃതദേഹത്തിനരികില്‍ വിഷമിച്ചിരിക്കുന്ന ഒരു കുരങ്ങനെയാണ് വീഡിയോയില്‍ കാണുന്നത്. മരിച്ചയാള്‍ക്ക് കുരങ്ങന് ഉമ്മ കൊടുന്നതും പൂമാലയില്‍ പിടിച്ച് വലിക്കുന്നതും ഉണര്‍ത്താന്‍ ശ്രമിക്കുന്നതുമൊക്കെ വീഡിയോയില്‍ വ്യക്തമാണ്.
ശ്രീലങ്കയിലാണ് ഈ സംഭവം നടന്നത്. 56-കാരനായ പീതാംബരം രാജന് അസുഖത്തെത്തുടര്‍ന്ന് ഒക്ടടോബര്‍ 17-നാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ മൃതശരീരം പൊതുദര്‍ശനത്തിന് വെച്ചപ്പോഴാണ് ഒരു കുരങ്ങന് അവിടേയ്ക്ക് വന്നത്. കുരങ്ങനെ കണ്ട് ആദ്യം എല്ലാവരും ഒന്ന് അമ്പരന്നു. എന്നാല്‍ പിന്നീടാണ് പീതാംബരം കുറച്ചുനാളായി ഭക്ഷണം കൊടുത്തുകൊണ്ടിരുന്ന കുരങ്ങനാണിതെന്ന് എല്ലാവര്ക്കും മനസിലായത്.
ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ വൈറലായതോടെ കമന്റുകളുമായി ആളുകളും രംഗത്തെത്തി. നൊമ്പരം ഉണ്ടാക്കുന്ന വീഡിയോ എന്നും മനോഹരം ഈ സൗഹൃദം എന്നുമൊക്കെ പലരും കമന്റ് ചെയ്തു. മൃഗങ്ങള്‍ക്ക് മനുഷ്യരെക്കാള്‍ സ്നേഹമുണ്ടെന്നും ചിലര്‍ കമന്റ് ചെയ്തു.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…