Final phase of voting in Jammu and Kashmir today; 415 candidates will seek election in 40 constituencies; Tight security at the border
കശ്മീർ: ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. കുപ്വാര, ബാരാമുള്ള, ബന്ദിപ്പോര, ഉധംപൂർ, കത്വ, സാംബ തുടങ്ങിയ അതിർത്തി ജില്ലകളിലേത് ഉൾപ്പെടെ 40 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ 24 എണ്ണം ജമ്മുവിലും 16 എണ്ണം കശ്മീർ താഴ്‌വരയിലുമാണ്. 415 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.
2001ലെ പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സൽ ഗുരുവിന്റെ സഹോദരൻ അജാസ്, പീപ്പിൾസ് കോൺഫറൻസ് അദ്ധ്യക്ഷൻ സജാദ് ഗനി ലോൺ, മുൻ ഉപമുഖ്യമന്ത്രിമാരായ താരാ ചന്ദ്, മുസാഫർ തുടങ്ങിയവർ ഈ ഘട്ടത്തിൽ ജനവിധി തേടുന്നു. 39.18 ലക്ഷം വോട്ടർമാരാണ് ഈ മണ്ഡലങ്ങളിലുള്ളത്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മേഖലയിൽ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ആദ്യ രണ്ട് ഘട്ടവും പൊതുവെ സമാധാനപരമായിരുന്നു.
5060 പോളിങ് സ്‌റ്റേഷനുകളാണ് മൂന്നാം ഘട്ടത്തിനായി തയ്യാറാക്കിയിരിക്കുന്നത്. 20,000ത്തിലധികം പോളിങ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഇവിടങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിച്ചു. ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ കർശന സുരക്ഷയാണ് അതിർത്തി മേഖലകളിൽ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ജമ്മു സോണിലെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആനന്ദ് ജെയിൻ അറിയിച്ചു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…