Kerala

ചാടിപ്പോയ ഹനുമാൻ കുരങ്ങുകൾ തിരികെ എത്തിയില്ല; തിരുവനന്തപുരം മൃഗശാലയ്ക്ക് ഇന്ന് അവധി

തിരുവനന്തപുരം: ചാടിപ്പോയ ഹനുമാൻ കുരങ്ങുകളെ കൂടുകളിലേക്ക് തിരികെ എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ തിരുവനന്തപുരം മൃഗശാലയ്‌ക്ക് ഇന്ന് അവധി. മ്യൂസിയത്തിനകത്ത് സന്ദർശകരെ പ്രവേശിപ്പിച്ചാൽ കുരങ്ങുകളെ താഴെയിറക്കാൻ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് അവധി നൽകാൻ തീരുമാനിച്ചത്.

മൂന്ന് കുരങ്ങുകളാണ് കഴിഞ്ഞ ദിവസം മൃഗശാലയിൽ നിന്നും ചാടിപ്പോയത്. കുരങ്ങുകൾ മൃഗശാലയ്‌ക്കുള്ളിലെ മരത്തിൽ തന്നെയുണ്ട്. തീറ്റ കാണിച്ച് ഇവയെ താഴെയിറക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും നടന്നില്ല. മയക്കുവെടി വയ്‌ക്കുന്നത് പ്രായോഗികമല്ലെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കിയിരുന്നു.
ഇന്നലെ രാവിലെ ജീവനക്കാർ ഭക്ഷണം നൽകാനെത്തിയപ്പോഴാണ് മൂന്ന് ഹനുമാൻ കുരങ്ങുകളെ കാണാനില്ലെന്ന് അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃഗശാലയുടെ പരിസരത്തുള്ള വല്ലഭ മരത്തിന് മുകളിൽ കുരങ്ങുകളെ കണ്ടെത്തുകയായിരുന്നു. മൂന്ന് പെൺ കുരങ്ങുകളാണ് ചാടിപ്പോയത്.

B4 Admin

Recent Posts

ശബരിമല-മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുരുന്നുകളെ നിശ്ചയിച്ചു, ദേവനന്ദനും അനശ്വരയും സന്നിധാനത്തേക്ക്

ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില്‍ നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന്‍ അര്‍ജുന്‍,…

5 hours ago

സൗദി വിമാനത്താവളങ്ങളിലും എണ്ണക്കമ്പനികള്‍ക്കും നേരെ ആക്രമണം തുടരുമെന്ന് ഹൂതികളുടെ വെല്ലുവിളി. ട്രംപിന്റെ മുന്നറിയിപ്പുകളെ കാറ്റില്‍പ്പറത്തി യെമന്‍ വിമതര്‍

സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ്…

7 hours ago

അമേരിക്കയിലെ ഇല്ലിനോയിയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണ പദ്ധതി. 19-കാരന്‍ അറസ്റ്റില്‍, വന്‍ കൂട്ടക്കൊല തടഞ്ഞ് പൊലീസ്

വാഷിങ്ടന്‍ : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില്‍ ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…

8 hours ago

ഇസ്രയേല്‍ സര്‍വീസുകളില്‍ പാകിസ്ഥാന്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഫ്രാന്‍സ്. ഫ്‌ലൈദുബായ് സംഭവത്തിന് പിന്നാലെ നടപടി കടുപ്പിച്ച് വിമാനക്കമ്പനികള്‍

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകളില്‍ പാകിസ്ഥാന്‍ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും എയര്‍ ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…

8 hours ago

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

20 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

20 hours ago