Finally, Shemi revealed the truth! She said that her eldest son, Afan, did everything! 'Afan said that my mother should forgive me'; Shemi said that he strangled her before she could say "I'm sorry, my children."
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ട കൊലപാതകാലത്തിൽ അവസാനം ആ മൊഴി പുറത്ത് വന്നു.: തന്നെ ആക്രമിച്ചത് മകൻ അഫാൻ തന്നെയാണെന്ന് ഷെമി പൊലീസിന് മൊഴി നൽകി.ഉമ്മച്ചി എന്നോട് ക്ഷമിക്കണമെന്ന് അഫാൻ പറഞ്ഞു. ക്ഷമിച്ചു മക്കളേ എന്ന് പറഞ്ഞ് തീരുന്നതിന് മുമ്പ് അഫാൻ പിന്നിൽ നിന്ന് ഷാൾ കൊണ്ട് കഴുത്തുഞെരിച്ചെന്നാണ് ഷെമി മൊഴി നൽകിയിരിക്കുന്നത്..ഭര്‍ത്താവ് അറിയാതെ മുപ്പത്തിയഞ്ച് ലക്ഷം രൂപയുടെ കടമുണ്ട്. 50,000രൂപ തിരിച്ചുകൊടുക്കേണ്ട ദിവസമാണ് സംഭവം നടന്നത്. പണം ചോദിച്ച് തട്ടത്തുമലയിലെ ബന്ധുവീട്ടില്‍ പോയപ്പോള്‍ അധിക്ഷേപം നേരിട്ടു. ഇത് അഫാന് സഹിക്കാനായില്ലെന്നും ഷെമി പോലീസിനോട് വിശദീകരിച്ചു. ബോധം വന്നപ്പോള്‍ പൊലീസുകാര്‍ ജനല്‍ തകര്‍ക്കുന്നതാണ് കണ്ടതെന്നും അവര്‍ പറഞ്ഞു.
അതേസമയം കട്ടിലില്‍ നിന്ന് വീണാണ് പരിക്കേറ്റതാണെന്നായിരുന്നു മുമ്പ് ഷെമി പറഞ്ഞിരുന്നത്. അഫാനെ ജയിലില്‍ നിന്നിറക്കണമെന്ന് അവര്‍ കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു.അനുജന്‍, കാമുകി, മുത്തശ്ശി, പിതൃസഹോദരന്‍, അദ്ദേഹത്തിന്റെ ഭാര്യ എന്നിവരെയാണ് അഫാന്‍ കൊലപ്പെടുത്തിയത്. അഫാന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയാണ് ഷെമി. അതിനാല്‍ത്തന്നെ കേസില്‍ അവരുടെ മൊഴി നിര്‍ണായകമാണ്.സ്വന്തം അനുജനയെയും സുഹൃത്തിനെയും കൊലപ്പെടുത്തിയതെങ്ങനെയെന്നും ഉമ്മ ഷമിയെ ക്രൂരമായി അക്രമിച്ചതെങ്ങനെയെന്നും ഭാവ വിത്യാസമില്ലാതെ അഫാന്‍ പൊലീസിനോട് വിവരിച്ചു. കൊല്ലാന്‍ ഉപയോഗിച്ച് ചുറ്റികയും അതിടാനുള്ള ബാഗും വാങ്ങിയ കടകളിലും മുത്തശ്ശിയെ കൊലപ്പെടുത്തി കൈവശപ്പെുടുത്തിയ സ്വര്‍ണമാല പണയം വെച്ച ധനകാര്യ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. കൊലകള്‍ക്കിടയില്‍ സിഗരറ്റ്, പെപ്‌സി, മുളകുപൊടി, എലിവിഷം തുടങ്ങിയവയും അഫാന്‍ വാങ്ങിയിരുന്നു. ഈ കടകളിലും അഫാനെയും കൊണ്ട് പൊലീസ് പോയി. ഏറ്റവും ഒടുവില്‍ ഫര്‍സാനയെ കൊല്ലാനായി ബൈക്കില്‍ കയറ്റി കൊണ്ടു പോയ സ്ഥലത്തായിരുന്നു തെളിവെടുപ്പ്. ശേഷം അഫാനെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ച് കൊണ്ടുപോയി. വീണ്ടും ജയിലിലേക്ക് അയയ്ക്കും.അഞ്ച് കൊലപാതകങ്ങളിലായി മൂന്ന് കേസുകളാണ് അഫാന്റെ പേരിലുള്ളത്. മൂന്നിലും ഇന്നത്തോടെ തെളിവെടുപ്പ് പൂര്‍ത്തിയായി. ഇനി എത്രയും പെട്ടെന്ന് കുറ്റപത്രം തയ്യാറാക്കും.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…