Categories: Kerala

കേരളത്തിൽ ഖജനാവ് കാലി, കൈയ്യും കെട്ടി ഒരു സർക്കാർ

തിരുവനന്തപുരം: ട്രഷറി സ്തംഭനത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. 630 കോടിയോളം രൂപയുടെ കരാര്‍ ബില്ലുകളാണ് വിവിധ ട്രഷറികളിലായി കെട്ടിക്കിടക്കുന്നത്. പ്രവൃത്തികള്‍ നിര്‍ത്തിവച്ച് സമരമാരംഭിക്കാനാണ് കരാറുകാരുടെ നീക്കം.

പഞ്ചായത്തുകളിലെയും നഗരസഭകളിലെയും പദ്ധതി പുരോഗതിയുടെ കണക്കുകള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ദിവസവും വെബ്‌സൈറ്റില്‍ നല്‍കുന്നുണ്ട്. ഈ കണക്കനുസരിച്ച് ഇന്നലെ വൈകീട്ട് വരെ 629. 48 കോടി രൂപയുടെ ബില്ലുകളാണ് ട്രഷറികളില്‍ കെട്ടിക്കിടക്കുന്നത്.

പ്രതിസന്ധി തുടങ്ങിയിട്ട് രണ്ട് മാസമായെങ്കിലും കാര്യങ്ങള്‍ ഇത്രയും വഷളായത് ഇപ്പോഴാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബില്ലുകള്‍ക്ക് മുന്‍ഗണനാ ക്രമം നിശ്ചയിച്ച് ഇക്കഴിഞ്ഞ അഞ്ചിന് ട്രഷറി വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിട്ടും കാര്യമില്ല. സിപിഎം അനുകൂല സംഘടനയായ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ പ്രവൃത്തികള്‍ നിര്‍ത്തിവച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്താന്‍ തീരുമാനിച്ചു കഴിഞ്ഞു.

ട്രഷറി സ്തംഭനം എല്ലാ ജില്ലകളിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ ആകെ പദ്ധതി തുകയുടെ 20%ത്തോളമാണ് ട്രഷറികളില്‍ കെട്ടിക്കിടക്കുന്നത്. കോഴിക്കോട് കോര്‍പറേഷന്റെ 15 കോടിയോളം രൂപയാണ് ക്യൂവിലുള്ളത്. ചെയ്ത പ്രവൃത്തിയുടെ പണം കിട്ടാത്തതിനാല്‍ പുതിയ ജോലികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറാകുന്നുമില്ല. വയനാട് ജില്ലാ പഞ്ചായത്ത് 150 റോഡുകളുടെ ടെന്‍ഡര്‍ ചെയ്തപ്പോള്‍ കരാറുകാര്‍ ക്വാട്ട് ചെയ്തത് 15 പ്രവൃത്തികളുടെ മാത്രം.

admin

Recent Posts

ഇന്ത്യൻ ചെസ്സ് താരങ്ങൾക്ക് വീട്ടിലെ ഭക്ഷണമൊരുക്കി നോർവേയിലെ ദക്ഷിണേന്ത്യൻ റെസ്റ്റോറന്റ് ! വിദേശത്ത് നാടിന്റെ രുചികളൊരുക്കുന്ന അഞ്ചു സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന റെസ്റ്റോറന്റിൽ ഇന്ത്യൻ ചെസ്സ് പ്രതിഭകളെത്തിയപ്പോൾ

സ്റ്റാവഞ്ചർ (നോർവെ): ടൂർണ്ണമെന്റുകൾക്കായി ലോകമെമ്പാടും യാത്ര ചെയ്യുന്ന ചെസ്സ് താരങ്ങൾക്ക് ഭക്ഷണം എപ്പോഴും ഒരു വെല്ലുവിളിയാകാറുണ്ട്. ദിവസങ്ങൾ നീളുന്ന യാത്രകളിൽ…

14 mins ago

ത്രിപുരയ്ക്കും ബംഗാളിനും സമാനമായ അവസ്ഥയിലേക്ക് കേരളത്തിലെ സിപിഎം എത്തുമോ ?

എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിയായി വന്നാൽ കേരളത്തിൽ അടിത്തറയിളകുന്നത് സിപിഎമ്മിന് I EXIT POLLS

29 mins ago

എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ ഞെട്ടി വിറച്ച് ഇടതും ഇൻഡ്യയും

മോദിയെ താഴെയിറക്കാൻ വന്നവർക്ക് തുടക്കത്തിലേ പാളി ! ഇപ്പോൾ തോൽവി സമ്പൂർണ്ണം I INDI ALLIANCE

2 hours ago

സിദ്ധാർത്ഥന്റെ ദുരൂഹ മരണം !ജുഡീഷ്യൽ കമ്മിറ്റി മുൻപാകെ മൊഴി നൽകി കുടുംബം

കല്‍പറ്റ : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുന്ന ജുഡീഷ്യല്‍ കമ്മിറ്റി…

2 hours ago