India

തീപിടിത്തം; കത്തികൊണ്ടിരുന്ന വീട്ടിൽ നിന്ന് മക്കളെ രക്ഷിച്ചു; നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് രേഖകൾ എടുക്കാൻ വീടിനുള്ളിലേക്ക് ക‌യറി, കേബിൾ ഓപ്പറേറ്റർക്ക് ദാരുണാന്ത്യം

നവിമുംബൈ: പൻവേലിലെ വീട്ടിൽ വൻ തീപിടിത്തം. അപകടത്തിൽ ഉടമസ്ഥന് ദാരുണാന്ത്യം. കത്തികൊണ്ടിരുന്ന വീട്ടിൽ തന്റെ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തിയ ശേഷമാണ് കേബിൾ ഓപ്പറേറ്റർ മരിച്ചത്. പൻവേലിലെ അകുർലി ഗ്രാമത്തിലാണ് ദാരുണസംഭവമുണ്ടായത്. രാജേഷ് താക്കൂർ എന്ന 40കാരനാണ് മരിച്ചത്. 16, 18 വയസ്സുള്ള തന്റെ പെൺമക്കളെയും 11 വയസ്സുള്ള മകനെയും രക്ഷപ്പെടുത്തിയ ശേഷം പ്രധാനപ്പെട്ട ചില രേഖകൾ നഷ്ടപ്പെടാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.

രാവിലെ ഏഴ് മണിയോടെ വീടിന്റെ രണ്ടാം നിലയിലെ മുറിയിലാണ് തീപിടിത്തമുണ്ടായത്. ഇവിടെയാണ് താക്കൂർ കിടന്നിരുന്നത്. ഒന്നാം നിലയിലെ മുറികളിലായിരുന്നു മക്കൾ കിടന്നിരുന്നത്. ഭാര്യ അവരുടെ വീട്ടിലായിരുന്നു. തീപിടിത്തം ഉണ്ടായതോടെ താക്കൂർ തന്റെ കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വീടിന് തീപിടിക്കുന്നത് കണ്ട് നാട്ടുകാർ ഉടൻ തന്നെ അഗ്നിശമന സേനയെ വിളിച്ചു. തുടർന്ന് നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് പ്രധാന രേഖകൾ എടുക്കാനുണ്ടെന്ന് പറഞ്ഞ് താക്കൂർ വീടിനുള്ളിലേക്ക് കയറുകയായിരുന്നു. ഇതോടെയാണ് അപകടമുണ്ടായത്.

രാവിലെ 7.40 ഓടെ അഗ്നിശമന സേനയെത്തുമ്പോഴേക്കും ബംഗ്ലാവിന്റെ രണ്ടാം നിലയായ ഡ്രീം ഹോം പൂർണമായും കത്തിനശിച്ചിരുന്നു. രാത്രി മുഴുവൻ ചാർജിംഗിനായി സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പിൽ താക്കൂർ പ്രവർത്തിക്കുകയായിരുന്നു. അമിതമായി ചാർജ് ചെയ്ത ലാപ്‌ടോപ്പ് ബാറ്ററി പൊട്ടിത്തെറിച്ചതോ ഷോർട്ട് സർക്യൂട്ടോ ആകാം തീപിടുത്ത കാരണമെന്നാണ് ഇപ്പോഴത്തെ നി​ഗമനം. പോലീസ് സംഭവത്തിൽ അന്വേഷണമാരംഭിച്ചു.

B4 Admin

Recent Posts

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

3 hours ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

3 hours ago

പാകിസ്ഥാന്റെ കശ്മീര്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ വിരല്‍ചൂണ്ടി ഭാരതം. യു.എന്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ആഞ്ഞടിച്ചപ്പോള്‍

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…

4 hours ago

സര്‍ക്കാര്‍ ബോര്‍ഡ് വിവാദം. മോട്ടോര്‍ വാഹന ചട്ടങ്ങളെ വെല്ലുവിളിച്ച് മന്ത്രി ഷാജിയുടെ വിചിത്ര വാദം. കെ.എം.ഷാജി ലംഘിച്ചത് 2015-ലെ ഗതാഗത വകുപ്പ് ഉത്തരവ്

കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…

5 hours ago

ശിവസൂര്യയുടെ തിരോധാനം കേവലമൊരു ‘വീടുവിട്ടിറങ്ങൽ’ മാത്രമോ?. ദുരൂഹത നീങ്ങാതെ 49 നാളുകൾക്ക് ശേഷം ശിവസൂര്യ കേസ് ക്രൈംബ്രാഞ്ചിന്

ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…

11 hours ago

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

1 day ago