India

നിര്‍മ്മാണത്തിലിരിക്കുന്ന നാവികസേന യുദ്ധക്കപ്പലിന് അഗ്നിബാധ; പൊള്ളലേറ്റ് ഒരാള്‍ മരിച്ചു ഒരാള്‍ക്ക് പരിക്ക്

മുംബൈ: നിര്‍മ്മാണത്തിലിരിക്കുന്ന നാവികസേന യുദ്ധക്കപ്പല്‍ ഐഎന്‍എസ് വിശാഖപട്ടണത്തില്‍ വന്‍ അഗ്നിബാധ. ഒരാള്‍ പൊള്ളലേറ്റ് മരിച്ചു മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലെ സിഎസ്‌എംടി റെയില്‍വേ സ്റ്റേഷനു സമീപം മസ്ഗാവ് ഡോക്കില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കപ്പലാണ് ഐഎന്‍എസ് വിശാഖപട്ടണം.

കരാര്‍ ജീവനക്കാരനായ ബജേന്ദ്ര കുമാര്‍ ആണ് മരിച്ചത്. ആശുപത്രിയിലേക്ക് അപ്പോള്‍ തന്നെ എത്തിച്ചെങ്കിലും അതിനു മുന്‍പെ കുമാര്‍ മരിച്ചിരുന്നു. പൊള്ളലേറ്റും ശ്വാസം മുട്ടിയുമായിരുന്നു മരണം.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. കപ്പലിലെ എയര്‍കണ്ടീഷന്‍ സംവിധാനത്തോടു ചേര്‍ന്നാണ് തീപിടുത്തമുണ്ടാകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അഗ്നിശമന സേനയെത്തി രാത്രി 9.45ഓടെയാണ് തീ പൂര്‍ണമായും കെടുത്തുകയായിരുന്നു.

കപ്പലിന്റെ 12704 യാര്‍ഡിലെ കപ്പലിന്റെ സെക്കന്റ് ഡെക്കിലാണ് തീപിടിച്ചത്. എന്നാല്‍ രണ്ടും മൂന്നും ഡെക്കുകളിലേക്ക് തീപടരുന്നത് വൈകിട്ട് ഏഴോടെ തടയാന്‍ സാധിച്ചു. തീയണയ്ക്കുന്നതിന് അഗ്‌നിരക്ഷാ സേനയുടെ എട്ട് യൂണിറ്റ് എത്തി. ‘ചെറിയ’ തീപിടിത്തമാണ് ഉണ്ടായതെന്നു മസ്ഗാവ് ഡോക്ക് ഷിപ്ബില്‍ഡേഴ്‌സ് (എംഡിഎസ്‌എല്‍) വക്താവ് പറഞ്ഞു.

admin

Recent Posts

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; സത്യരാജ് മോദിയായെത്തും; ബയോ ഒരുങ്ങുന്നത് വമ്പൻ ബജറ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…

28 mins ago

വിവാദം തീരുന്നില്ല! ഇടതു ചായ്‌വുള്ള ഒരാൾ ഗണഗീതം ഉദ്ധരിക്കുകയില്ലെന്ന് ഡോ. എൻ.ആർ ഗ്രാമപ്രകാശ്;പോസ്റ്റിന് മറുപടിയുമായി ദീപയും

കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെ​ടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…

48 mins ago

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

1 hour ago

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

11 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

11 hours ago