യു.എസ്.എസ് കെന്റകി
സോൾ : ഉത്തരകൊറിയയുമായുള്ള ബന്ധത്തെ കൂടുതൽ മോശമാക്കിക്കൊണ്ട് ആണവായുധ ശേഷിയുള്ള മുങ്ങിക്കപ്പൽ ദക്ഷിണ കൊറിയൻ തീരത്ത് വിന്യസിച്ച് അമേരിക്ക. ദക്ഷിണ കൊറിയൻ തീരമായ ബുസാനിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് യു.എസ്.എസ് കെന്റകി എന്ന മുങ്ങിക്കപ്പൽ എത്തിയത്. ഉത്തര കൊറിയയിൽ നിന്ന് നിരന്തരമായി ആണവായുധ ഭീഷണി നേരിടുന്ന ദക്ഷിണ കൊറിയയെ പിന്തുണയ്ക്കുന്നതിനായാണ് കഴിഞ്ഞ നാല്പത് വർഷത്തിനിടെ ആദ്യമായി ഇത്തരത്തിലൊരു സുപ്രധാന നീക്കം ദക്ഷിണ കൊറിയയിൽ അമേരിക്ക നടത്തുന്നത്.
ഇക്കഴിഞ്ഞ ഏപ്രിലിൽ അമേരിക്ക – ദക്ഷിണ കൊറിയ പ്രസിഡന്റുമാർ ഒപ്പുവെച്ച കരാറിന്റെ ഭാഗമായാണ് മുങ്ങിക്കപ്പൽ കൊറിയൻ തീരത്തെത്തിയത് എന്നും റിപ്പോർട്ടുണ്ട്. കരാരിൽ സൈനികാഭ്യാസ പ്രകടനങ്ങൾ വിപുലീകരിക്കുന്നതിനായുള്ള ദ്വിരാഷ്ട്ര ന്യൂക്ലിയർ കൺസൽട്ടേറ്റിവ് ഗ്രൂപ്പിനും രൂപം നൽകിയിട്ടുണ്ട്.
അതിനിടെ വിഷയത്തിൽ ഉത്തര കൊറിയയ്ക്ക് മേൽക്കോയ്മ നൽകിക്കൊണ്ട് നിയമവിരുദ്ധമായി അതിർത്തി കടന്ന ഒരു അമേരിക്കൻ പൗരനെ ഉത്തരകൊറിയ കസ്റ്റഡിയിലാക്കി. ഇയാൾ അമേരിക്കൻ സൈനികനാണെന്ന വിവരം കൂടി പുറത്തു വരുന്നുണ്ട്. ഇതോടെ അമേരിക്കയുടെ കൊറിയൻ മേഖലയിൽ നടത്താനിരിക്കുന്ന സൈനികാഭ്യാസങ്ങളിൽ ആശങ്ക നിലനിൽക്കുകയാണ്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…