Kerala

ആറ്റുകാൽ പൊങ്കാല ; ശുചീകരണത്തിനുള്ള ആദ്യ കൃത്രിമ മഴ വൈകീട്ട് ഏഴരയ്‌ക്ക്,മഴ ആദ്യം പെയ്യിക്കുക സെക്രട്ടേറിയറ്റിന് മുന്നിൽ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി ശുചീകരണത്തിനുള്ള ആദ്യ കൃത്രിമ മഴ വൈകീട്ട് ഏഴരയ്‌ക്ക് നടക്കും. സെക്രട്ടേറിയറ്റിന് മുന്നിലായിരിക്കും ആദ്യം മഴ പെയ്യിക്കുക.ഇന്ന് കൃത്രിമ മഴയ്‌ക്കായി നാല് വാഹനങ്ങളാണ് നിരത്തിലറങ്ങുക. ഇക്കുറി ഇവരെ സഹായിക്കുന്നതിനായി കോർപറേഷന്റെ 15 ജീവനക്കാരും ഒപ്പമുണ്ട്. മഴയ്‌ക്കായുള്ള വെള്ളം സംഭരിച്ചിട്ടുള്ള വാഹനത്തിൽ വീണ്ടും ജലം സംഭരിക്കുന്നതിനായി ടാങ്കർ ലോറി ഉൾപ്പടെ മറ്റ് 18 വാഹനങ്ങളും സജ്ജമാണ്.

പൊങ്കാല കഴിഞ്ഞുള്ള നഗരത്തിന്റെ ശുചീകരണ പ്രവർത്തനങ്ങളിൽ ഒന്നാണ് കൃത്രിമ മഴ. പൊങ്കാല കഴിഞ്ഞ് അവശിഷ്ടങ്ങളെല്ലാം നീക്കിയ ശേഷം കൃത്രിമ മഴ ഒരുക്കുന്നു. മഴയിൽ നഗരത്തിലെ റോഡുകളെല്ലാം കഴുകി വൃത്തിയാക്കും. കഴിഞ്ഞ 12 വർഷമായി കഴുകി വൃത്തിയാക്കുന്നത് ജലപീരങ്കിയായ  തരംഗിണിയാണ്.

Anandhu Ajitha

Recent Posts

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ് ! ജസ്റ്റിസ് സൗമെൻ സെൻ ജനുവരി 9-ന് ചുമതലയേൽക്കും

ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…

3 hours ago

പി.ഒ.എസ് മെഷീനുകൾ നിർബന്ധമാക്കാനുള്ള തീരുമാനം ! പാകിസ്ഥാനിൽ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക് ; ജനുവരി 16-ന് രാജ്യവ്യാപകമായി സമ്പൂർണ്ണ കടയടപ്പ് സമരം

ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…

3 hours ago

തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും; 167 ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…

5 hours ago

പൂഞ്ചിൽ പാക് ഡ്രോൺ !! സ്ഫോടകവസ്തുക്കളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ ഉപേക്ഷിച്ചു അതീവ ജാഗ്രത; തിരച്ചിൽ ശക്തമാക്കി സൈന്യം

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…

6 hours ago

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം പൂർത്തിയായി; ആദ്യ സർവീസ് ഗുവാഹാട്ടിക്കും കൊൽക്കത്തയ്ക്കുമിടയിൽ

ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…

7 hours ago