first covid case reported in lakshadweep
കവരത്തി: ലക്ഷദ്വീപിൽ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. കവരത്തിയിലെ ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ പാചകക്കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ദ്വീപിൽ എത്തുന്നവർക്ക് ക്വാറന്റൈന്‍ ഒഴിവാക്കിയതിന് പിന്നാലെയാണ് ലക്ഷദ്വീപിൽ ആദ്യ കേസ് കണ്ടെത്തിയിരിക്കുന്നത്. രാജ്യമാകെ കോവിഡ് ഭീതിയിലായപ്പോഴും ഏക ആശ്വാസതുരുത്തായിരുന്നു ലക്ഷദ്വീപ്. പുറത്ത് നിന്നും ക്വാറന്റൈന്‍ ഇല്ലാതെ ആരെയും പ്രവേശിപ്പിക്കാതിരുന്നതോടെയാണ് ദ്വീപ് സുരക്ഷിതമായിരുന്നത്. എന്നാല്‍ ദ്വീപില്‍ വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കിയതിനു പിന്നാലെയാണ് കോവിഡ് കേസ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം ഡിസംബർ അവസാനയാഴ്ച്ചയാണ് ലക്ഷദ്വീപ് യാത്രയ്ക്കായുള്ള മാനദണ്ഡങ്ങളിൽ ഭരണകൂടം മാറ്റം വരുത്തിയത്. 48 മണിക്കൂറിനുള്ളിൽ നടത്തിയ കൊറോണ പരിശോധനയിൽ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ ലക്ഷദ്വീപിൽ എവിടെയും സഞ്ചരിക്കാമെന്നാണ് പുതിയ മാർഗ നിർദ്ദേശത്തിൽ അറിയിച്ചത്. നേരത്തെ ലക്ഷദ്വീപിലേക്ക് പോകണമായിരുന്നുവെങ്കിൽ ഒരാഴ്ച്ച കൊച്ചിയിൽ ക്വാറന്റൈന്‍ കഴിഞ്ഞ് കൊറോണയില്ലെന്ന് ഉറപ്പു വരുത്തണമായിരുന്നു. ലക്ഷദ്വീപിലെത്തിയ ശേഷവും 14 ദിവസം നിരീക്ഷണത്തിൽ കഴിയണമായിരുന്നു. ഇതിനു മാറ്റം വരുത്തിയതാണ് കോവിഡ് സ്ഥിരീകരിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…