China
ജനീവ: കോവിഡ് എന്ന വിനാശകാരിയായ (Coronavirus) വൈറസ് രൂപം കൊണ്ടത് ചൈനയിൽ തന്നെയാണെന്നുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്. ലോകാരോഗ്യ സംഘടനയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ചൈനയിലെ വുഹാനിൽ നിന്നുള്ള ഭക്ഷ്യമാർക്കറ്റിലെ മത്സ്യവിൽപ്പനക്കാരിയ്ക്കാണ് ആദ്യം രോഗം കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ഇതോടെ ഒരു അക്കൗണ്ടന്റിനാണ് 2019 ഡിസംബർ 16ന് രോഗം സ്ഥിരീകരിച്ചതെന്ന നിഗമനമാണ് തിരുത്തിയിരിക്കുന്നത്. കോവിഡ് വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കുന്ന അരിസോന യൂണിവേഴ്‌സിറ്റിയിലെ മൈക്കേൽ വോറോബിയുടെ പഠത്തിനാണ് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിരിക്കുന്നത്.
മത്സ്യവിൽപ്പനക്കാരിയിൽ ഡിസംബർ 11നുതന്നെ പനി സ്ഥിരീകരിച്ചെന്ന് മൈക്കേലിന്റെ പഠനം വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം തെളിയിക്കുന്ന വിവരങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മാർക്കറ്റിനുള്ളിലുള്ളവർക്ക് രോഗം സ്ഥിരീകരിച്ച ശേഷമാണ് അക്കൗണ്ടന്റിന് വൈറസ് ബാധിക്കുന്നത്. വൈറസിന്റെ ആരംഭ ഘട്ടത്തിൽ കണ്ടെത്തിയ രോഗബാധിതരിൽ പകുതിപ്പേരും മാർക്കറ്റിന്റെ ചുറ്റുവട്ടത്തുള്ളവരായിരുന്നു.
അതിനാൽ തന്നെ വുഹാനിൽ നിന്നല്ല വൈറസിന്റെ ഉത്ഭവമെന്ന ചൈനീസ് വാദം അംഗീകരിക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മൈക്കേലിന്റെ കണ്ടെത്തൽ വസ്തുതാപരമാണെന്നും വിദഗ്ധസംഘം പറയുന്നു. 2019ലാണ് ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നും കോവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടത്. വൈറസ് ബാധയെത്തുടർന്ന് കോടിക്കണക്കിന് ആളുകളാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. വൈറസിന്റെ ഉത്ഭവത്തെ തേടിയുള്ള പഠനങ്ങളാണ് നിലവിൽ നടക്കുന്നത്. എന്നാൽ തെറ്റായ വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണങ്ങളേയും പഠനങ്ങളേയും വഴിതെറ്റിക്കാനുള്ള ശ്രമമാണ് ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഇതിനു കനത്ത തിരിച്ചടിയാണ് ഈ പുതിയ കണ്ടെത്തൽ.
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…