ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ആദ്യമായി പരസ്യ പ്രതികരണം നടത്തി പിണറായി വിജയൻ. ദില്ലിയിൽ ചേർന്ന സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മടങ്ങുന്നതിനിടെയാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ചിരിച്ചുകൊണ്ട് ‘പിന്നെ കാണാം’ എന്നായിരുന്നു പിണറായി വിജയന്റെ മറുപടി.
ദില്ലിയിൽ തങ്ങിയ രണ്ട് ദിവസവും മാധ്യമപ്രവർത്തകർ പ്രതികരണത്തിനായി ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം മറുപടി നൽകാൻ തയ്യാറായിരുന്നില്ല. എന്നാൽ കേരളത്തിലേക്ക് മടങ്ങുന്നതിന് തൊട്ടുമുൻപ് അദ്ദേഹം ആദ്യമായി മൗനം വെടിയുകയായിരുന്നു. പിണറായി വിജയനൊപ്പം കേരളത്തിലേക്ക് മടങ്ങിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മാധ്യമങ്ങളോട് സംസാരിച്ചു. കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാകണമെന്ന കാര്യം സംസ്ഥാനത്ത് തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രണ്ട് ദിവസം നീണ്ടുനിന്ന പി.ബി യോഗത്തിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് വിശദമായ ചർച്ചകളാണ് നടന്നത്. തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ കാരണങ്ങളും തുടർനടപടികളും യോഗം വിലയിരുത്തി. പി.ബി യോഗത്തിലെ തീരുമാനങ്ങൾ വിശദീകരിക്കുന്നതിനായി സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി ഇന്ന് വൈകിട്ട് 4 മണിക്ക് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…