കൊച്ചി: വ്യാജരേഖകൾ ചമച്ച് അനധികൃത അവയവക്കൈമാറ്റം നടത്തിയ കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. എറണാകുളം റൂറൽ പരിധിക്ക് പുറമെ കൊച്ചി സിറ്റി കേന്ദ്രീകരിച്ചും പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. കൊച്ചി സിറ്റി ഡി.സി.പി അശ്വതി ജിജിക്കാണ് സിറ്റി പരിധിയിലെ അന്വേഷണ ചുമതല. തൃക്കാക്കര എ.സി.പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പുതിയ സംഘം രൂപീകരിച്ചത്. കൊച്ചി സിറ്റിയിലെ അമ്പലമേട് സ്റ്റേഷനിലും നിലവിൽ കേസെടുത്തിട്ടുണ്ട്.
യുപി അതിർത്തിയായ ഗാസിയാബാദിൽ നിന്ന് പിടിയിലായ മുഖ്യപ്രതി നജീബ് കല്ലട്ര കഴിഞ്ഞ മൂന്ന് വർഷമായി ഈ മാഫിയയുടെ സജീവ കണ്ണിയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇയാളുടെ നേതൃത്വത്തിൽ പത്തിലേറെ അവയവക്കൈമാറ്റങ്ങൾ നടന്നതായാണ് സൂചന. സാമ്പത്തിക തട്ടിപ്പുകൾ ഉൾപ്പെടെ പന്ത്രണ്ടോളം കേസുകളിൽ പ്രതിയായ നജീബിന് രാഷ്ട്രീയ നേതാക്കളുമായും സമൂഹത്തിലെ ഉന്നതരുമായും അടുത്ത ബന്ധമുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. ഈ സ്വാധീനം തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
പ്രതികൾ കൊച്ചി സിറ്റി പരിധിയിൽ താമസിച്ച് വ്യാജരേഖകൾ നിർമ്മിച്ചതായാണ് പോലീസിന്റെ നിഗമനം. കേസിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാനതലത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിക്കാൻ പോലീസ് ഒരുങ്ങുകയാണ്. കാസർകോട് മുതൽ കൊല്ലം വരെയുള്ള വിവിധ സ്റ്റേഷനുകളിൽ അന്വേഷണം പുരോഗമിക്കുന്നു. അവയവക്കൈമാറ്റത്തിന് പിന്നിൽ അന്താരാഷ്ട്ര ബന്ധങ്ങളുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
ആശുപത്രികളുടെ അറിവോടെയാണോ വ്യാജരേഖകൾ ചമച്ചതെന്ന കാര്യത്തിൽ പോലീസ് വിശദമായ പരിശോധന നടത്തും. നജീബിൽ നിന്ന് പിടിച്ചെടുത്ത പാസ്‌പോർട്ട്, മൊബൈൽ ഫോൺ, ഡയറി എന്നിവയിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് എറണാകുളം റൂറൽ എസ്.പി കെ.എസ് സുദർശൻ വ്യക്തമാക്കുന്നത്. നിലവിൽ മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന അന്വേഷണം വരും ദിവസങ്ങളിൽ കൂടുതൽ പ്രതികളിലേക്ക് നീങ്ങാനാണ് സാധ്യത.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…