Food Materials To Afghanistan
ദില്ലി: കൊടുംപട്ടിണിയിൽ നട്ടംതിരിയുന്ന അഫ്ഗാന് കൈത്താങ്ങുമായി ഇന്ത്യ(First shipment of Indian wheat to Afghanistan to be sent via Wagah on Today). യുദ്ധപ്രതിസന്ധിയെ തുടർന്ന് പട്ടിണിയിലേക്കും സാമ്പത്തിക ബുദ്ധിമുട്ടിലേക്കും കൂപ്പ് കുത്തിയിരിക്കുകയാണ് രാജ്യം. ഈ സാഹചര്യത്തിൽ കൊടിയ ദുരിതാവസ്ഥയിലാണ് അഫ്ഗാൻ ജനത ഇപ്പോൾ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്.
10,000 ടൺ ഗോതമ്പ് ഇന്ന് അഫ്ഗാനിലേക്ക് കയറ്റി അയയ്‌ക്കും. അട്ടാരി വാഗ അതിർത്തിയിലൂടെ അഫ്ഗാന്റെ 50 ട്രക്കുകളിലായിരിക്കും ഗോതമ്പ് കൊണ്ട് പോകുക. റോഡ് മാർഗം ഇന്ത്യയിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ പാകിസ്ഥാനും അനുമതി നൽകിയിരുന്നു. താലിബാൻ ആക്രമണത്തിൽ തകർന്ന് പട്ടിണിയിലായ അഫ്ഗാന് 50,000 ടൺ ഗോതമ്പ് നൽകി സഹായിക്കുമെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്രയും വലിയ അളവ് വിമാനമാർഗ്ഗം എത്താക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് റോഡ് മാർഗ്ഗം കൊണ്ട് പോകുന്നത്.
ഇതുകൂടാതെ മറ്റ് സഹായങ്ങളും രാജ്യത്ത് എത്തിക്കാനുളള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യ-പാക് ഉദ്യോഗസ്ഥരുടേയും വേൾഡ് ഫുഡ് പ്രോഗ്രാം പ്രതിനിധികളുടേയും സാന്നിധ്യത്തിലാകും ആദ്യ ഷിപ്പ്‌മെന്റ് വാഗ അതിർത്തിയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യുക. വേൾഡ് ഫുഡ് പ്രോഗ്രാം റിപ്പോർട്ട് പ്രകാരം അഫ്ഗാനിസ്ഥാനിലെ പകുതിയോളം വരുന്ന ജനങ്ങൾ ഭക്ഷ്യപ്രതിസന്ധിയെ തുടർന്നുള്ള വെല്ലുവിളികൾ നേരിടുന്നുണ്ടെന്നാണ് വിവരം.
വാഷിംഗ്ടൺ : വെനസ്വേലയിലെ പുതിയ ഭരണകൂടത്തിന് കടുത്ത ഉപാധികളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . ചൈന, റഷ്യ, ഇറാൻ,…
ദില്ലി : തെരുവുനായ്ക്കൾ മൂലം റോഡപകടം വർധിക്കുന്ന സാഹചര്യത്തിൽ കർശനമായ നിരീക്ഷണവുമായി സുപ്രീം കോടതി. നായ്ക്കൾ കടിക്കുമോ ഇല്ലയോ എന്നത്…
ഒരിടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്തെ JNU സർവ്വകലാശാലയിൽ വിഘടനവാദികൾ വീണ്ടും സജീവമാകുവാൻ ശ്രമിക്കുകയാണ് . സുപ്രീം കോടതി ജാമ്യം നിഷേധിച്ച…
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…