പനാജി: ഗോവയിൽ തൃണമൂൽ കോൺഗ്രസിന്റെ നീക്കങ്ങൾ പാളുന്നു. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പാർട്ടിയിൽ ചേർന്ന അഞ്ച് നേതാക്കൾ രാജിവെച്ച് ഇറങ്ങി.
മുൻ എംഎൽഎ ലാവൂ മംലേദാർ ഉൾപ്പെടെയാണ് മൂന്ന് മാസത്തെ തൃണമൂൽ വാസം മതിയാക്കി പോയത്. റാം മന്ദ്രേകർ, കിഷോർ പർവാർ, സുജയ് മല്ലിക്ക് എന്നിവരാണ് രാജിവച്ച മറ്റ് നേതാക്കൾ
തൃണമൂൽ വർഗീയത വളർത്തുന്നു എന്നാരോപിച്ചാണ് ഇവരുടെ രാജി. . കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ലാവൂ മംലേദാർ തൃണമൂലിൽ ചേർന്നത്. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ 40 സീറ്റിലും മത്സരിക്കാനാണ് തൃണമൂൽ തീരുമാനിച്ചിരിക്കുന്നത്.
‘തൃണമൂൽ ഒരു വർഗീയ പാർട്ടിയാണ്. ഗോവയ്‌ക്കും ഗോവൻ ജനതയ്‌ക്കും നല്ലത് ചെയ്യാൻ തൃണമൂലിന് സാധിക്കുമെന്ന് ഓർത്താണ് പാർട്ടിയിൽ ചേർന്നത്. എന്നാൽ പാർട്ടിക്ക് ഗോവക്കാരെ മനസിലാക്കാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞു. ഒരുമയോടെ കഴിയുന്ന ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഇടയിൽ ഭിന്നതയുണ്ടാക്കി അത് മുതലെടുത്ത് സീറ്റ് നേടാനാണ് തൃണമൂൽ ശ്രമിക്കുന്നത്. ഇതെല്ലാം കാരണമാണ് പാർട്ടി വിടുന്നത് തികഞ്ഞ മതേതര പാർട്ടിയാണ് തൃണമൂൽ എന്ന് കരുതിയ ഞങ്ങൾക്ക് തെറ്റി. ഇവരുടെ പല വാഗ്ദാനങ്ങളും വ്യാജമാണ്. പാർട്ടിയിൽ ചേർന്ന് കുറച്ച് കഴിഞ്ഞപ്പോൾ തന്നെ അത് മനസിലായി. സ്ത്രീകൾക്ക് 5,000 രൂപ നൽകുമെന്ന് വ്യാജ പ്രചരണം നടത്തി വിജയിക്കുക മാത്രമാണ് പാർട്ടിയുടെ ലക്ഷ്യം. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ തൃണമൂൽ ശരിക്കുള്ള സ്വഭാവം കാണിക്കും.’- ലാവൂ മംലേദാർ വ്യക്തമാക്കി.
മുൻ ഐപിഎസ് സഞ്ജീവ് ഭട്ടിന് 1996 ലെ ഒരുകിലോയിലധികം കറുപ്പ് കൈവശം വച്ച കേസിൽ ലഭിച്ച 20 വർഷത്തെ തടവ്…
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…