ചെന്നൈ : വിദേശത്ത് നന്നും കടത്തിക്കൊണ്ടുവന്ന പെരുമ്പാമ്പുകളുമായി യുവാവ് പിടിയിൽ. ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് ആണ് ഇവയെ പിടികൂടിയത്. ഇവയ്‌ക്ക് 50 ലക്ഷം രൂപ വിലവരും. ഡിണ്ടിഗൽ സ്വദേശിയായ വിവേക് ആണ് തായ്‌ലാന്റിൽ നിന്ന് പാമ്പിനെ കടത്തിയത് എന്ന് കണ്ടെത്തി.
പടിഞ്ഞാറൻ, മദ്ധ്യ-ആഫ്രിക്ക പ്രദേശങ്ങളിൽ കണ്ടുവരുന്ന ബോൾ പൈത്തോൺസ് എന്ന് അറിയപ്പെടുന്ന പെരുമ്പാമ്പുകളാണിത്. എന്തെങ്കിലും അപകടമോ ഭീഷണിയോ ഉണ്ട് എന്ന് തോന്നിയാൽ അത് പന്ത് പോലെ ചുരുണ്ട് പോകും, അതുകൊണ്ടാണ് ഈ പേര് ലഭിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കാർട്ടൺ ബോക്‌സുകളിൽ പാക്ക് ചെയ്ത് പാമ്പുകളെ കടത്താനാണ് ഇയാൾ ശ്രമിച്ചത്.
രക്ഷപ്പെടുത്തിയ പാമ്പുകളെ ക്വാറന്റൈൻ ചെയ്ത ശേഷം തായ്ലാൻഡിലേക്ക് കയറ്റി അയച്ചു. കള്ളക്കടത്തുകാരാണ് തന്നെ കബളിപ്പിച്ച് പാമ്പുകളെ കടത്താൻ ശ്രമിച്ചത് എന്നാണ് ഇയാൾ പറയുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…