ദില്ലിയിൽ നിന്നുള്ള ദൃശ്യം
ദില്ലി : തെക്കൻ ദില്ലിയിലെ സാകേത് മെട്രോ സ്റ്റേഷന് സമീപം അഞ്ചുനില വാണിജ്യ സമുച്ചയം തകർന്നു വീണു. അപകടത്തിൽ ഇതുവരെ 12 പേരെ രക്ഷപ്പെടുത്തിയതായും ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നും പോലീസ് അറിയിച്ചു. സൈദുലാജാബ് ഏരിയയിലെ വെസ്റ്റേൺ മാർഗിലുള്ള കെട്ടിടം പിന്നാലെ രാത്രി 7.45-ഓടെയാണ് പൂർണ്ണമായും തകർന്നു വീണത്. കെട്ടിടത്തിനുള്ളിൽ നിരവധി ഓഫീസുകളും കഫേകളും മെഡിക്കൽ കോച്ചിംഗ് സെന്ററുകളും പ്രവർത്തിച്ചിരുന്നതിനാൽ നൂറിലധികം ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. നിലവിൽ ദേശീയ ദുരന്ത നിവാരണ സേനയുടെയും ഫയർ ഫോഴ്സിന്റെയും നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അഞ്ചുനില കെട്ടിടം തകർന്നു വീണത് തൊട്ടടുത്തുള്ള താൽക്കാലിക കാന്റീന് മുകളിലേക്കാണ് എന്നത് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. ഈ സമയത്ത് കാന്റീനിൽ മുപ്പതോളം മെഡിക്കൽ വിദ്യാർത്ഥികൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. കെട്ടിടം തകർന്നതിന് പിന്നാലെ പ്രദേശം മുഴുവൻ പൊടിപടലങ്ങളാൽ നിറഞ്ഞതായും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആളുകളുടെ നിലവിളി കേൾക്കാമായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
ജെ.സി.ബി എക്സ്കവേറ്ററുകൾ, ഹൈഡ്രോളിക് കട്ടറുകൾ, അത്യാധുനിക ക്യാമറകൾ, സ്നിഫർ ഡോഗ് സ്ക്വാഡ് എന്നിവയെ ഉപയോഗിച്ചാണ് അവശിഷ്ടങ്ങൾക്കിടയിലുള്ള തിരച്ചിൽ നടത്തുന്നത്. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നുവെന്നും ഇതാണോ അപകടകാരണമെന്ന് പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം, നിർമ്മാണ അനുമതികൾ, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സൗത്ത് ഡൽഹി ഡി.സി.പി അനന്ത് മിത്തൽ അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…