Floating Bridge Accident; Steep mystery in construction and operation! Who are the culprits? Tourism Director PB Nooh will give a report today
തിരുവനന്തപുരം: വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നുണ്ടായ അപകടത്തിൽ ടൂറിസം ഡയറക്ടർ പി ബി നൂഹ് ഇന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് റിപ്പോർട്ട് നൽകും. പാലം നിർമ്മാണത്തിലും നടത്തിപ്പിലും വീഴ്ച ഉണ്ടായെന്നാണ് കണ്ടെത്തൽ എന്നാണ് സൂചന. നിർമ്മാണം തീരദേശ ചട്ടങ്ങൾ ലംഘിച്ചാണെന്നും ആരോപണമുണ്ട്.
നിർമ്മാണത്തിൽ വീഴ്ചയുണ്ടായെന്നും ആൻഡമാൻ ആസ്ഥാനമായ കമ്പനിയുടെ നടത്തിപ്പിൽ സുതാര്യതയില്ലാത്തത് അനുവദിക്കാനാകില്ലെന്നും വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ സഞ്ചാരികളുടെ സുരക്ഷ പ്രധാനമായതിനാൽ പാലത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ നിർദേശം നൽകിയെന്നും ഇതിന്മേൽ ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോർട്ട് ലഭിച്ചശേഷം മാത്രം തുടർനടപടിയുണ്ടാകുകയുള്ളൂവെന്നും ചെയർമാൻ പറഞ്ഞു.
കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത ബ്രിഡ്‌ജാണ് ഉദ്ഘാടനം നടന്ന് രണ്ടു മാസം കഴിഞ്ഞപ്പോൾ തകർന്നത്. കോസ്റ്റൽ സോൺ മാനേജ്മെന്റിന്റെ അനുമതിയില്ലാതെയാണ് ‘ജോയ് ടൂറിസം’ എന്ന ആൻഡമാൻ കമ്പനി ബ്രിജ് നിർമിച്ചതെന്നാണ് പരാതി.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…