തിരുവനന്തപുരം: കേരളത്തിലെ 2018 ലെ പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിൽ സംസ്ഥാനം ചരക്ക് സേവന നികുതിക്ക് മേൽ ഏർപ്പെടുത്തിയ ഇന്നലെ അവസാനിച്ചു. ഇതനുസരിച്ച് ബില്ലിങ്ങ് സോഫ്റ്റ് വെയറില്‍ മാറ്റങ്ങള്‍ വരുത്തിയുണ്ടെന്നു വ്യാപാരികള്‍ അറിയിച്ചു. ഇതുവരെയുള്ള പ്രാഥമിക കണക്കുകൾ പ്രകാരം 1, 750 കോടിയോളം രൂപ പ്രളയ സെസ് വഴി സമാഹരിച്ചിട്ടുണ്ട്.
പ്രളയ സെസ് പിന്‍വലിച്ചതോടെ ആയിരത്തിലധികം ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഇന്നു മുതല്‍ വില കുറയും. 2019 -20 ലെ ബജറ്റ് പ്രസംഗത്തില്‍, ആഗസ്ത് മുതല്‍ 2 വര്‍ഷത്തേക്കാണ് പ്രളയ സെസ് ഏര്‍പ്പെടുത്തിയത്. അഞ്ച് ശതമാനത്തിന് മുകളിൽ ജി.എസ്.ടിയുള്ള സാധനങ്ങൾക്ക് ഒരു ശതമാനമാണ് പ്രളയ സെസ് ചുമത്തിയത്.സ്വർണത്തിനും വെള്ളിക്കും കാൽ ശതമാനമായിരുന്നു സെസ്.
കേരളത്തിൽ പ്രളയവും ലോക്ക്ഡൗണും കാരണം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. അതിനാൽ തന്നെ ഇപ്പോൾ ഈ സെസ് ഇല്ലാതാകുന്നത് സാധാരണക്കാർക്ക് ചെറിയൊരു ആശ്വാസമാകും. അതേസമയം അഞ്ചു ശതമാനമോ അതില്‍ താഴെയോ നികുതിയുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും സെസ് ബാധകമായിരുന്നില്ല.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…