ദില്ലി: ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന മഴ വലിയ നാശനഷ്‌ടം സൃഷ്ടിക്കുകയാണ്. ഇതുവരെ 28 പേർ മരിച്ചുവെന്നാണ് കണക്കുകൾ. നഗരപ്രദേശങ്ങളിലും ഗ്രാമങ്ങളിലും മഴ ഒരുപോലെ നാശം വിതയ്ക്കുകയാണ്. നിരവധി വീടുകൾ തകർന്നു, കെട്ടിടങ്ങൾ വെള്ളത്തിനടിയിലായി. ഹിമാചൽപ്രദേശ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്‌മീർ, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുമെന്ന് തന്നെയാണ് കാലാവസ്ഥ മുന്നറിയിപ്പ്. പ്രളയം നാശം വിതയ്ക്കുന്ന നിരവധി ഭയാനകമായ വീഡിയോകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. കെട്ടിടങ്ങൾ തകർന്നു വീഴുന്നതിന്റെയും വാഹനങ്ങൾ വെള്ളത്തിൽ ഒഴുകിപ്പോകുന്നതിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഹിമാചൽ പ്രദേശിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മണ്ണിടിച്ചിലിലും, മലവെള്ളപ്പാച്ചിലിലും, ഉരുൾപൊട്ടലിലും ജനജീവിതം താറുമാറായി. വ്യാപാര സ്ഥാപനങ്ങളടക്കം വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. വിനോദസഞ്ചാര കേന്ദ്രങ്ങളായ കുളുവിലും മണാലിയിലും വ്യാപകനാഷ്ടമാണുണ്ടായത്. മലയാളികളടക്കം വിനോദ സഞ്ചാരികൾ പലയിടങ്ങളിലും കുടുങ്ങിക്കിടക്കുന്നുണ്ട്. ജനങ്ങളോട് അടുത്ത 24 മണിക്കൂർ വീടുകളിൽ തന്നെ തുടരാനും അടിയന്തിര ഘട്ടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളുമായി ബന്ധപ്പെടാനും മുഖ്യമന്ത്രി സുഖ്‌ദേവ് സിംഗ് സുഖു അഭ്യർത്ഥിച്ചു. ഹിമാചലിൽ മാത്രം 20 പേർക്ക് ജീവഹാനിയുണ്ടായി 1300 ലധികം റോഡുകൾ തകർന്നു. ഇതിൽ ദേശീയ പാതയടക്കം സുപ്രധാന റോഡുകളുമുണ്ട്.
ജനവാസ കേന്ദ്രങ്ങളിലേക്കു തടികളും വാഹനങ്ങളും ഒഴുകിയെത്തുകയാണ്. 72 മണിക്കൂറായി ശക്തമായ മഴ തുടരുകയാണ്. ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്കു മാറണമെന്ന് സർക്കാർ മുന്നറിയിപ്പു നൽകി. മണ്ണിടിച്ചിലിനെ തുടർന്ന് മാണ്ഡി–കുളു ദേശീയ പാത അടച്ചു. ആറുജില്ലകളിൽ പ്രളയമുന്നറിയിപ്പു നൽകിയിട്ടുണ്ട്. മിന്നൽ പ്രളയത്തിനു സാധ്യതയുള്ളതായും ജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പു നൽകി. ഷിംല ജില്ലയിൽ നിന്നും ഡറാഡൂണിലേക്കു പുറപ്പെട്ട ബസ് അപകടത്തിൽപ്പെട്ടു. ബസിൽ നിന്നും ജനലിലൂടെ ജനങ്ങൾ രക്ഷപ്പെടുകയായിരുന്നു. ഇന്നും നാളെയു റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഉത്തരാഖണ്ഡിലും പ്രളയക്കെടുതി രൂക്ഷമാണ്. മണ്ണിടിച്ചിലും ഉരുൾപൊട്ടലും വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. അതിതീവ്രമഴയെ തുടർന്ന് ദില്ലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിപ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങളടക്കം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായാണ് നടപടി. 1982 നു ശേഷം ജൂലൈ മാസത്തിൽ പെയ്യുന്ന ഏറ്റവും വലിയ മഴയാണ് സംസ്ഥാനത്ത് പെയ്തിറങ്ങിയത് പഞ്ചാബിലും താഴ്ന്നപ്രദേശങ്ങളിലേക്ക് വെള്ളം കയറി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. രാജസ്ഥാനിലും അതിതീവ്രമഴ നാശനഷ്ടങ്ങൾ വരുത്തി. നദികൾ കരകവിഞ്ഞൊഴുകുന്നതിനാൽ സംസ്ഥാനത്ത് സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മഴക്കെടുതി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ഉന്നതതലയോഗം വിളിച്ചു. സംസ്ഥാനങ്ങൾക്ക് കേന്ദ്രം പൂർണ്ണ സഹായം വാഗ്‌ദാനം ചെയ്തിട്ടുമുണ്ട്.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…